കൂത്താട്ടുകുളം ഗവ. ആയുർവേദ ആശുപത്രി പുനർനാമകരണം ചെയ്തു

കൂത്താട്ടുകുളം: ഗവ. ആയുർവേദ ആശുപത്രി പുനർനാമകരണം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ചെള്ളയ്ക്കപ്പടി ആയുർവേദ ആശുപത്രി, ജേക്കബ് ഫിലിപ് മെമ്മോറിയൽ ഗവ. ആയുർവേദ ആശുപത്രി എന്നാണ് പുനർനാമകരണം ചെയ്തത്. ആശുപത്രി അങ്കണത്തിൽ ചേർന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ബിജു ജോൺ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.വി. ബേബി, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ഓമന മണിയൻ, കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, ഫെബീഷ് ജോർജ്, ജിനാമ്മ സിബി, ഗ്രേസി ജോർജ്, ലിനു മാത്യു, ബിന്ദു മനോജ്, എൽ. വസുമതിയമ്മ, ലില കുര്യാക്കോസ്, നളിനി ബാലകൃഷ്ണൻ, എം.എം. അശോകൻ, പി.സി. ജോസ്, എ.എസ്. രാജൻ, ഷീബ രാജു, ടി.എസ്. സാറാ, വിജയ ശിവൻ, തോമസ് ജോൺ, റോയി എബ്രഹാം, എ.കെ. ദേവദാസ്, തൊമ്മച്ചൻ തേക്കുംകാട്ടിൽ, എൻ.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.