കാനയുടെ നീളം ദീര്‍ഘിപ്പിക്കണം

ആലുവ: കീഴ്മാട് സൊസൈറ്റിപ്പടി കവലക്ക് വടക്കുവശത്ത് നിർമിക്കുന്ന കാന റേഷന്‍കട വരെ നീട്ടണമെന്ന് സ്വരുമ റെസിഡൻറ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മാത്രമാണ് ഈ റോഡില്‍നിന്നുള്ള വെള്ളം സുഗമമായി ഒഴുകിപ്പോകുക. ഇതുസംബന്ധമായി അസോസിയേഷന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. അസോസിയേഷന്‍ പ്രസിഡൻറ് മുരളി, സെക്രട്ടറി സുധ ഉണ്ണികൃഷ്ണന്‍, ജോ. സെക്രട്ടറി കെ. രഞ്ജിത് കുമാര്‍, വൈസ് പ്രസിഡൻറ് രാജപ്പന്‍, സുധീര്‍, അബ്ദുസ്സലാം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.