ഗതാഗത പരിഷ്‌കാരം നഗരസഭ ചെയർപേഴ്‌സനെ ഭീഷണിപ്പെടുത്തിയതായി ആരോപണം കോൺഗ്രസ് പ്രതിഷേധിച്ചു

ആലുവ: ഗതാഗത പരിഷ്‌കാരവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്‌സൻ ലിസി എബ്രഹാമിനെ ഭീഷണിപ്പെടുത്തിയതായി ആരോപണം. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷകൂടിയായ നഗരസഭ ചെയർപേഴ്സനെ ഫോണിൽ വിളിച്ച് വ്യാപാരി വ്യവസായി നേതാവ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ കോൺഗ്രസ് പാർലമ​െൻററി പാർട്ടി പ്രതിഷേധിച്ചു. അംഗങ്ങളിൽ ഭൂരിപക്ഷം പേരും വ്യാപാരി നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചെയർപേഴ്സൻ പിന്തിരിപ്പിച്ചു. ചില അംഗങ്ങൾ അടിയന്തര കൗൺസിൽ യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം െഎകകണ്േഠ്യന തീരുമാനിച്ചു. ഗതാഗത പരിഷ്കാരം പൂർണമായി പിൻവലിക്കണമെന്ന വ്യാപാരികളുടെ ആവശ്യം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിരാകരിച്ചതാണ് ഭീഷണിക്ക് കാരണം. യോഗത്തിൽ ചെയർപേഴ്സൻ അധ്യക്ഷത വഹിച്ചു. പാർട്ടിവിരുദ്ധ പ്രവർത്തനം: കോൺഗ്രസ് അംഗം ഖേദം പ്രകടിപ്പിച്ച് കത്ത് നൽകി ആലുവ: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നഗരസഭയിലെ കോൺഗ്രസ് അംഗം ലീന ജോർജ് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദിന് ഖേദം പ്രകടിപ്പിച്ച് കത്ത് നൽകി. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ലീന ജോർജിന് ഡി.സി.സി കത്ത് നൽകിയത്. ആലുവ നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാമിനും അൻവർ സാദത്ത് എം.എൽ.എക്കുമെതിരെ ആരോപണം ഉന്നയിച്ച് ബി.ജെ.പി അടക്കമുള്ള കൗൺസിലർമാർക്കൊപ്പം സമരത്തിൽ പങ്കെടുത്തതാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാനിടയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.