നീലക്കുറിഞ്ഞി ഉദ്യാനസന്ദർശന സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയതിൽ പത്രക്കാർക്ക് വിഷമം ^മന്ത്രി എം.എം. മണി

നീലക്കുറിഞ്ഞി ഉദ്യാനസന്ദർശന സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയതിൽ പത്രക്കാർക്ക് വിഷമം -മന്ത്രി എം.എം. മണി കോതമംഗലം: നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശിക്കാനുള്ള സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയതിൽ പത്രക്കാർക്കാണ് ഏറെ വിഷമമെന്ന് മന്ത്രി എം.എം. മണി. രണ്ടു മന്ത്രിമാർ യോഗ്യന്മാരും ഈയുള്ളവൻ എന്തോ അബദ്ധം ചെയ്യുന്നവനാണ് എന്ന മട്ടിലാണ് കൊണ്ടുവരുന്നത്. സി.പി.എം കവളങ്ങാട് ഏരിയ സമ്മേളനത്തി​െൻറ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘത്തിൽ എന്നെ ഉൾപ്പെടുത്തിയത് ഒരു പത്രക്കാരനും ദഹിക്കുന്നില്ല. ഇനി സഹിക്കാതെ വഴിയില്ല. ഞാൻ നിങ്ങളുടെ സഹായത്താൽ നേതാവായതല്ല. ഇവിടത്തെ കുടിയേറ്റത്തിന് 400 വർഷത്തിലെറെ പഴക്കമുണ്ട്. 2400ഓളം വരുന്ന മനുഷ്യരുടെ പ്രശ്നമാണത്. എനിക്കവിടെ ഭൂമിയില്ല. 11ാം തീയതി ജനപ്രതിനിധികളുടെ യോഗവും 12ന് സ്ഥലം സന്ദർശനവും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കെ. ചന്ദ്രൻപിള്ള, ആൻറണി ജോൺ എം.എൽ.എ, ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.