അത്താണി-^ചെങ്ങമനാട് റോഡ് വികസനം: നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

അത്താണി--ചെങ്ങമനാട് റോഡ് വികസനം: നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു ചെങ്ങമനാട്: നാട്ടുകാരിൽനിന്ന് ശക്തമായ ആവശ്യമുയർന്നിട്ടും അത്താണി-ചെങ്ങമനാട് റോഡ് വികസിപ്പിക്കാന്‍ നടപടിയില്ല. പുറമ്പോക്ക് കണ്ടെത്തി റോഡ് വികസിപ്പിക്കാത്തതുമൂലം ജീവൻ പൊലിയുന്ന അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുകയാണ്. രണ്ടര വര്‍ഷത്തിനുള്ളില്‍ രണ്ട് കിലോമീറ്ററോളം ദൂരമുള്ള റോഡില്‍ വിവിധ അപകടങ്ങളിലായി ചുരുങ്ങിയത് എട്ടുപേര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചിട്ടുണ്ട്. കുപ്പിക്കഴുത്ത് പോലുള്ള റോഡിലെ പല വളവുകളും തിരിവുകളും അപകട സാധ്യത കൂടിയ ഇടങ്ങളാണ്. പതിറ്റാണ്ടുകളായി റോഡി​െൻറ വശങ്ങളിലെ പുറമ്പോക്ക് സ്വകാര്യവ്യക്തികള്‍ കൈയടക്കിയിരിക്കുകയാണ്. അത് ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ ഉണ്ടാകുന്ന സമ്മർദങ്ങളും നിയമനടപടികളുമാണ് പ്രധാനമായും റോഡ് വികസനത്തിന് തടസ്സം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍, കണ്ടെയ്നര്‍ അടക്കമുള്ള ഭാരവാഹനങ്ങള്‍, സ്കൂള്‍ ബസുകള്‍ അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. റോഡ് വികസനത്തിനായി അന്‍വര്‍ സാദത്ത് എം.എല്‍.എ സർവകക്ഷി യോഗം വിളിച്ചിരുന്നു. പുത്തന്‍തോട് ഇറിഗേഷന്‍ പമ്പ് ഹൗസിന് സമീപത്തെ കാലപ്പഴക്കം ചെന്ന കലുങ്ക് പൊളിച്ച് വികസിപ്പിക്കാനും തുറസ്സായ കാനക്ക് മീതെ സ്ലാബിടാനും കുറച്ച് ഭാഗം വീതികൂട്ടാനും സാധിച്ചു. എന്നാല്‍, കൊടുംവളവായ പുത്തന്‍തോട് ഭാഗം മുതല്‍ കാന തുറന്നുകിടക്കുകയാണ്. ഇവിടെ രാത്രി ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡിലെ കൊടുംവളവില്‍ സ്ലാബുകളില്ലാത്ത കാന യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. 50 മീറ്ററോളം പടിഞ്ഞാറുഭാഗത്തെ സ്വകാര്യ ഗ്യാസ് ഏജന്‍സി ഒാഫിസിന് മുന്നിലെ വളവിലാണ് അടുത്തിടെ മൂന്നുപേര്‍ക്ക് ജീവഹാനി സംഭവിച്ചത്. ചെങ്ങമനാട് സ​െൻറ് ആൻറണീസ് പള്ളി മുതല്‍ അത്താണി ഐ.ഒ.സി ഗ്യാസ് ഏജന്‍സി ഓഫിസ് വരെയെങ്കിലും വീതികൂട്ടി അറ്റകുറ്റപ്പണി നടത്തിയാല്‍ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. ആവശ്യമുന്നയിച്ച് വീണ്ടും സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.