മിഥില മോഹൻ വധം: പ്രതികളെ പിടികൂടാൻ കൂടുതൽ സമയം തേടി ​ൈക്രം​ബ്രാഞ്ച്​

കൊച്ചി: അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസിൽ മൂന്നും നാലും പ്രതികളായ മതിവണ്ണനെയും ഉപ്പാളിെയയും പിടികൂടാൻ ൈക്രംബ്രാഞ്ച് കൂടുതൽ സമയം തേടി. ഹൈകോടതി കൂടുതൽ സമയം അനുവദിച്ചാൽ അറസ്റ്റ് ചെയ്യാനാകുമെന്ന് ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യു വിശദീകരണ പത്രികയിൽ ചൂണ്ടിക്കാട്ടി. അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന, മിഥില മോഹ​െൻറ മകൻ മനീഷി​െൻറ ഹരജിയിലാണ് ഇൗ വിശദീകരണം. 2006 ഏപ്രിൽ അഞ്ചിനാണ് മിഥില മോഹൻ വെടിയേറ്റ് മരിച്ചത്. പ്രതികളായ മതിവണ്ണനെയും ഉപ്പാളിയെയും നേരിട്ട് അറിയാമായിരുന്ന രണ്ടാം പ്രതി ദിണ്ഡിഗൽ പാണ്ഡ്യൻ തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതികൾ തമിഴ്നാട്ടിൽനിന്നുള്ളവരാണെന്ന സൂചനയുള്ളതിനാൽ തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള പകയാണ് കൊലക്ക് കാരണമായതെന്നും വിശദീകരണ പത്രികയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.