റെയിൽവേ ഡിവിഷൻ വിഭജന നീക്കം ഉപേക്ഷിക്കണം ^എം.പി

റെയിൽവേ ഡിവിഷൻ വിഭജന നീക്കം ഉപേക്ഷിക്കണം -എം.പി ആലപ്പുഴ: തിരുവനന്തപുരം റെയിൽവേ ഡിവിഷ​െൻറ ഏതാനും ഭാഗങ്ങൾ വെട്ടിമുറിച്ച് മധുര ഡിവിഷനിൽ ചേർക്കാനുള്ള ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥരുടെ നീക്കം അവസാനിപ്പിക്കാൻ റെയിൽവേ മന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനും ഇടപെടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനും റെയിൽവേ ബോർഡ് ചെയർമാൻ അശോക് ലോഹാനിക്കും എം.പി നിവേദനം നൽകി. നേമം മുതൽ നാഗർകോവിൽ, കന്യാകുമാരി വരെയുള്ള 160 കി.മീ. ദൂരം തിരുവനന്തപുരം ഡിവിഷനിൽനിന്ന് അടർത്തിമാറ്റി മധുര ഡിവിഷനിൽ ലയിപ്പിക്കാനുള്ള റെയിൽവേ ഉദ്യോഗസ്ഥരുടെ ഗൂഢശ്രമം മുമ്പും നടന്നിട്ടുണ്ട്. എന്നാൽ, കേരളത്തിലെ എം.പിമാരുടെയും സംസ്ഥാന സർക്കാറി​െൻറയും ശക്തമായ ഇടപെടലിനെത്തുടർന്നാണ് തീരുമാനം മാറ്റിയത്. ജനതാദൾ-എസിൽ ചേരുന്നത് സ്വാഗതാർഹം ആലപ്പുഴ: വീരേന്ദ്രകുമാർ ജനതാദൾ (യു) കേരളഘടകം പിരിച്ചുവിട്ട് ജനതാദൾ-എസിൽ ചേരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ജനതാദൾ (എസ്) ജില്ല പ്രസിഡൻറ് കെ.എസ്. പ്രദീപ്കുമാർ പറഞ്ഞു. 2009ലെ അദ്ദേഹത്തി​െൻറ തീരുമാനം ആദർശപരമായിരുന്നില്ലെന്നും വർഗീയശക്തികളെ എതിർക്കാൻ ഇടതുമുന്നണിയുമായി യോജിക്കുന്നത് കാലോചിത രാഷ്ട്രീയ തീരുമാനമായിരിക്കുമെന്നും പാർട്ടി യോഗത്തിൽ അദ്ദേഹം പറഞ്ഞു. മുൻ മന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജിലി ജോസഫ്, പ്രഫ. ഗോവിന്ദൻകുട്ടി കാരണവർ, ഷൈബു കെ. ജോൺ, സി.ജി. രാജീവ്, ജോസഫ് പാട്രിക്, മഹാദേവൻ മുതുകുളം, ഗോപാലകൃഷ്ണൻ നമ്പൂതിരി, സൂര്യദാസ്, പി.ജെ. കുര്യൻ, സലീം മുരിക്കുംമൂട്, ബാബു പറപ്പള്ളി, സമ്പത്ത് ചിങ്ങോലി, സുഭാഷ് തീക്കാടൻ, ഹസൻ പൈങ്ങാമഠം, നിസാർ അഹമ്മദ്, സക്കീർ, ജെ.പി.എസ്. പ്രസാദ് എന്നിവർ സംസാരിച്ചു. കടൽക്ഷോഭം; ഫിഷറീസ് കൺേട്രാൾ റൂം പ്രവർത്തനമാരംഭിച്ചു ആലപ്പുഴ: കടൽക്ഷോഭം ഉണ്ടാകാനിടയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം പ്രവർത്തനം ആരംഭിച്ചു. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അടുത്ത 48 മണിക്കൂറിനകം കടലിൽ പോകരുതെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിവരങ്ങൾ കൈമാറാനുമുള്ള കൺേട്രാൾ റൂം ഇൗ മാസം ആറുവരെ പ്രവർത്തിക്കും. ഫോൺ: 0477 2251103.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.