ബാലഭവനങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന്​ സർക്കാർ പിന്മാറണം ^കെ.സി.ബി.സി

ബാലഭവനങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണം -കെ.സി.ബി.സി കൊച്ചി: ബാലഭവനങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കെ.സി.ബി.സി. സംസ്ഥാനത്തെ 1200- ബാലമന്ദിരങ്ങൾ അടച്ചുപൂട്ടാനുള്ള സർക്കാർ നീക്കം ആയിരക്കണക്കിന് കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലേക്കും അരക്ഷിതത്വത്തിലേക്കും തള്ളിവിടും. ഇന്ത്യയുടെ സാമൂഹികസാഹചര്യങ്ങൾ കണക്കിലെടുക്കാതെ പടിഞ്ഞാറി​െൻറ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാറി​െൻറ നീക്കമാണ് ലക്ഷക്കണക്കിന് കുട്ടികളെ തെരുവിെലത്തിക്കുന്ന പുതിയ പ്രതിസന്ധിക്കു കാരണം. പരിണതഫലം മറന്നുള്ള ക്രൂരതക്ക് സംസ്ഥാനസർക്കാറും കൂട്ടുനിൽക്കുകയാണ്. സംസ്ഥാനത്ത് ആയിരത്തി ഇരുനൂറോളം ബാലഭവനങ്ങളിൽ ആയിരത്തോളവും ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്നവയാണ്. ഈ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പകരം സംവിധാനമൊരുക്കാതെയും കുട്ടികളുടെ ഭാവി കണക്കിലെടുക്കാതെയും നാൽപതിനായിരത്തിലേറെ കുട്ടികളെ തെരുവിലേക്ക് തള്ളിവിടുന്ന മനുഷ്യത്വരഹിത നടപടിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും കെ.സി.ബി.സി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.