തിരുവാഭരണം മോഷണം; അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ചെന്ന് എം.പി

ആലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവം നടന്ന് അഞ്ചുമാസമായിട്ടും പ്രതികളെ പിടികൂടാത്തതിന് പിന്നിൽ പൊലീസി​െൻറ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കെ.സി. വേണുഗോപാൽ എം.പി. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ ഇതുവരെ ഒരു പുരോഗതിയും ഉണ്ടായതായി സൂചനയില്ല. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഒരു നടപടിയും ഉണ്ടാകാത്തതിനാൽ ലോക്കൽ പൊലീസിനെ തിരിച്ച് ഏൽപ്പിക്കുകയെന്ന വിചിത്രമായ നടപടിയുമുണ്ടായി. പതക്കം വികൃതമാക്കിയ നിലയിൽ തിരിച്ചുകിട്ടിയെങ്കിലും കാണാതെ പോയത് സംബന്ധിച്ച അന്വേഷണം പാതിവഴിയിൽ പൊലീസ് ഉപേക്ഷിച്ചോ എന്ന് സംശയിക്കണം. അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്താണ് തടസ്സമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എം.പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കീഴ്ശാന്തി ജോലി നിഷേധിച്ച ദേവസ്വം ബോർഡി​െൻറ നടപടി റദ്ദാക്കണം -എം. ലിജു ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ അബ്രാഹ്മണ ശാന്തി നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിൽ ഡി.സി.സി പ്രസിഡൻറ് എം. ലിജു ദേവസ്വം ബോർഡ് പ്രസിഡൻറിന് കത്തെഴുതി. അബ്രാഹ്മണനെന്ന പേരിൽ എസ്. സുധികുമാറിന് നിയമനം നിഷേധിച്ച ദേവസ്വം കമീഷണറുടെ നടപടി പിൻവലിക്കണം. വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങി സാമൂഹിക സമത്വത്തിന് വേണ്ടി നടന്ന നിരവധി ഐതിഹാസികമായ സമരങ്ങൾ ജന്മംകൊണ്ട കേരള മണ്ണിൽ മനുഷ്യവിരുദ്ധവും ജാതി വിവേചനത്തിലധിഷ്ഠിതവുമായ പിന്തിരിപ്പൻ പരാതികൾ കണക്കിലെടുത്ത് ഒരു ദേവസ്വം ജീവനക്കാര​െൻറ അവകാശത്തെ നിഷേധിക്കുന്നത് ധാർമികതക്ക് ചേർന്ന നടപടിയല്ല. ആയതിനാൽ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് ഈ വിഷയത്തിൽ ഗൗരവമായി ഇടപെട്ട് സുധികുമാറിന് ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ കീഴ്ശാന്തിക്കാരനായി സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കിയ നടപടി പിൻവലിച്ച് ഇതേ ക്ഷേത്രത്തിൽ തന്നെ നിയമനം നൽകണമെന്നും ലിജു ആവശ്യപ്പെട്ടു. ശുചിത്വമിഷൻ ഓണാശംസ കാർഡ് മത്സരം ആലപ്പുഴ: സംസ്ഥാന ശുചിത്വമിഷൻ വിദ്യാർഥികൾക്കായി ഓണാശംസ കാർഡ് മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തുള്ള എല്ലാ എയ്ഡഡ്, അൺഎയ്ഡഡ്, സർക്കാർ സ്കൂളുകളിലെ യു.പി, ഹൈസ്കൂൾ ക്ലാസിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. പ്രകൃതിസൗഹൃദ വസ്തുക്കൾ കൊണ്ട് ഓണാശംസ കാർഡ് ഉണ്ടാക്കി രക്ഷിതാക്കളുടെ ഒപ്പ് സഹിതം ഓണാവധിക്ക് ശേഷം വരുന്ന ആദ്യ പ്രവൃത്തിദിനം ക്ലാസ് ടീച്ചറെ ഏൽപ്പിക്കണം. സ്കൂൾ അധികൃതർ കൂടുതൽ വിവരങ്ങൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുമായി ബന്ധപ്പെടണം. ഇങ്ങനെ ലഭിക്കുന്ന കാർഡുകളിൽനിന്ന്് യു.പി, എച്ച്.എസ്. തലത്തിൽ മികച്ച മൂന്ന് കാർഡുകൾക്ക് ജില്ലതലത്തിലും ജില്ലതലത്തിൽനിന്നും മികച്ച കാർഡുകൾക്ക് സംസ്ഥാനതലത്തിലും സമ്മാനം നൽകും. സബ്ജില്ലകളിലെ മികച്ച കാർഡുകൾക്ക് േപ്രാത്സാഹന സമ്മാനവും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.