സാഗർമാല പദ്ധതി; കൊച്ചി തുറമുഖത്ത്​ നവീകരണം ആരംഭിച്ചു

കൊച്ചി: രണ്ടുവർഷം മുമ്പ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം തുടക്കമിട്ട സാഗർമാല പദ്ധതിയുടെ ഭാഗമായി കൊച്ചി തുറമുഖത്ത് നവീകരണം ആരംഭിച്ചു. കോസ്റ്റൽ ലിക്വിഡ് ടെർമിനലി​െൻറ നവീകരണമാണ് പുരോഗമിക്കുന്നത്. നദി, കായൽ എന്നിവ സമുദ്രത്തെ ബന്ധിപ്പിക്കുകയും റോഡ്, എയർപോർട്ട് എന്നിവ നവീകരിക്കുകയും അതുവഴി ചരക്കുനീക്കം സുഗമമാക്കുകയുമാണ് സാഗർമാല പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം 19.95 കോടി അനുവദിച്ചിരുന്നു. അതിൽ 14.96 കോടി തീരദേശ തുറമുഖങ്ങളുടെ നവീകരണ പദ്ധതിയുടെ ഭാഗമായും ബാക്കി തുക ഭാരത് പെട്രോളിയം റിഫൈനറിയുടെ സഹായവുമാണ്. പദ്ധതിയുടെ ഭാഗമായി 750 എൻ.ബി പൈപ്പ് ലൈൻ കൊച്ചിൻ ഒായിൽ ടെർമിനലിൽനിന്ന് ഭാരത് പെട്രോളിയം കൊച്ചി റിൈഫനറിയിലേക്ക് നീട്ടി. കൊച്ചി തുറമുഖത്തെ അസംസ്കൃത എണ്ണ പൈപ്പ് മാറ്റുകയും ചെയ്തു. പാചകവാതക ഗ്യാസ് സ്റ്റേഷനായ നോർത്ത് ടാങ്കർ ബെർത്ത് (എൻ.ബി.ടി) നവീകരിച്ചു. കൊച്ചിൻ ഒായിൽ ടെർമിനലി​െൻറ നവീകരണം അടുത്തമാസം പൂർത്തീകരിക്കും. നാല് ഘട്ടങ്ങളിലാണ് പദ്ധതി പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്. തുറമുഖ നവീകരണ ഭാഗമായി 46 പദ്ധതിയും ഗതാഗത ശൃംഖലയുടെ ഭാഗമായി 72 പദ്ധതിയും തുറമുഖ അനുബന്ധ വ്യവസായത്തി​െൻറ ഭാഗമായി 27 പദ്ധതിയും തീരദേശവാസികളുടെ വികസനത്തിന് 10 പദ്ധതിയും ഇതിനുകീഴിൽ ആവിഷ്കരിച്ചിരുന്നു. രാജ്യത്ത് ഏഴുകോടി ലക്ഷം െചലവഴിച്ച് നടപ്പാക്കുന്ന പദ്ധതി മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമാണ്. കെ.എം.എം. അസ്ലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.