പു​ളി​ഞ്ചോ​ട് മെ​ട്രോ സ്‌​റ്റേ​ഷ​ന്‍ വി​ക​സ​ന​ം: ചൂ​ര്‍ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് കെ.​എം.​ആ​ര്‍.​എ​ല്ലി​ന് നി​വേ​ദ​നം ന​ൽ​കി

ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിെൻറ കിഴക്കന്‍ മേഖലയുടെ വികസനത്തിന് പുളിഞ്ചുവട് മെട്രോ സ്‌റ്റേഷന്‍ വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ ഇതുസംബന്ധിച്ച് മെട്രോ അധികൃതർക്ക് നിവേദനം നൽകി. സ്‌റ്റേഷന്‍ കിഴക്കന്‍ കവാടവും പുതിയ ബൈപാസും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രേഖാചിത്രവും കെ.എം.ആര്‍.എല്‍ എം.ഡിക്ക് സമര്‍പ്പിച്ചു. നിലവില്‍ വളരെ സൗകര്യം കുറഞ്ഞ സ്‌റ്റേഷനാണ് പുളിഞ്ചോട്ടിൽ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ദേശീയപാതക്കും റെയില്‍ പാളത്തിനും ഇടയിെല ഇടുങ്ങിയ സ്‌ഥലത്താണ് സ്‌റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. റെയില്‍പാളം കടന്നുപോകുന്നതിനാല്‍ ഇതി‍െൻറ കിഴക്കുഭാഗങ്ങളിലുള്ളവര്‍ക്ക് പ്രയോജനം ലഭിക്കുകയില്ല. ഗാരേജ് ദേശീയപാതയില്‍ ഗാരേജ് ഭാഗത്ത് എത്തിച്ചേര്‍ന്ന് അവിടെ നിന്ന് ചുറ്റിത്തിരിഞ്ഞുവേണം സ്‌റ്റേഷനില്‍ പ്രവേശിക്കാന്‍. കാല്‍നടയായി എത്തുന്നവര്‍ക്കുപോലും ഗാരേജ് ഭാഗത്തുനിന്ന് ഇങ്ങോെട്ടത്താന്‍ പ്രയാസമാണ്. റോഡിനും സമീപത്തെ കെട്ടിടങ്ങള്‍ക്കും ഇടയില്‍ വേണ്ടത്ര അകലമില്ലാത്ത പ്രദേശമാണിത്. റെയില്‍വേ ലൈനിന് കിഴക്കുള്ള പ്രദേശങ്ങള്‍ ജനസാന്ദ്രത ഏറിയവയാണ്. ചൂര്‍ണിക്കര പഞ്ചായത്തിെൻറയും ആലുവ നഗരസഭയുടെയും നിരവധി വാര്‍ഡുകള്‍ ഈ ഭാഗത്താണുള്ളത്. അതിനാല്‍ എളുപ്പത്തില്‍ യാത്രക്കാർക്ക് എത്തിച്ചേരാൻ സ്‌റ്റേഷനില്‍ കിഴക്കന്‍ കവാടം നിര്‍മിക്കേണ്ടതുണ്ട്. ഇതിന് റെയില്‍വേ ലൈനിന് മുകളിലായി നിര്‍മാണപ്രവൃത്തി നടത്തുകയും അതുവഴി സ്‌റ്റേഷന്‍ വികസിപ്പിക്കുകയും വേണം. ഇതിലൂടെ പുതിയൊരു സഞ്ചാരമാര്‍ഗവും പഞ്ചായത്തി‍െൻറ കിഴക്കന്‍ മേഖലയില്‍ തെളിഞ്ഞുവരും. കിഴക്കന്‍ കവാടത്തിന് മുന്നിലൂടെ ഇതി‍െൻറ തെക്കുഭാഗെത്ത ഗാരേജ് റെയില്‍വേ ഗേറ്റ് റോഡിനെയും വടക്കുഭാഗെത്ത ടൗണ്‍ ലിമിറ്റഡ് റോഡിനെയും ബന്ധിപ്പിച്ച് പുതിയൊരു ബൈപാസിനും സാധ്യതയുണ്ട്. ഭാവിയില്‍ പൈപ്പ്ലൈന്‍ റോഡ്, എയര്‍പോര്‍ട്ട്-സീപോര്‍ട്ട് റോഡ്, ആലുവ-മൂന്നാര്‍ റോഡ് തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ മെട്രോയിലേക്ക് എത്തിപ്പെടാന്‍ സ്‌റ്റേഷന്‍ കിഴക്കന്‍ കവാടവും പുതിയ ബൈപാസും വഴിയൊരുക്കും. പദ്ധതിയിലൂടെ പഞ്ചായത്തിന് നേട്ടമുണ്ടാകുമെന്ന കാഴ്ചപ്പാടാണ് ഭരണസമിതിക്കുള്ളത്. ഇതുസംബന്ധിച്ച് പഞ്ചായത്ത് വികസനസെമിനാറിലും നിർദേശങ്ങള്‍ ഉയർന്നിരുന്നു. തുടർന്നാണ് നിവേദനം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.