പകര്‍ച്ചപ്പനി: ഭീതിയുടെ ചൂടില്‍ പശ്ചിമകൊച്ചി

മട്ടാഞ്ചേരി: മഴ കനത്തതോടെ പശ്ചിമകൊച്ചി പനി ഭീതിയില്‍. ദിവസേന നൂറുകണക്കിന് ആളുകളാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നത്. സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുന്നവരും ഏറെയാണ്. വൈറല്‍ പനിക്കുപുറമെ മട്ടാഞ്ചേരിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തേ നഗരസഭ രണ്ടാം ഡിവിഷനില്‍ അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം നഗരസഭ മൂന്നാം ഡിവിഷനിലെ ഈരവേലിയില്‍ തിങ്കളാഴ്ച ഒരു ഡെങ്കിപ്പനി കൂടി റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ലാബിലെ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജനസാന്ദ്രത കൂടിയ മേഖലയായതിനാല്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഒരു കാരണവശാലും വെള്ളം കെട്ടിക്കിടക്കാന്‍ ഇടനല്‍കരുതെന്ന് ഇവര്‍ അറിയിച്ചു. രണ്ടാം ഡിവിഷനില്‍ ഡെങ്കിപ്പനിക്ക് കാരണമായത് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ശേഖരിച്ചുവെച്ച വെള്ളത്തില്‍ കൊതുക് വളര്‍ന്നതാണെന്ന് കണ്ടത്തെിയിരുന്നു. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര രീതിയില്‍ നടത്താത്തതും പനി പടരുന്നതിന് കാരണമായിട്ടുണ്ട്. കാനയില്‍ കെട്ടിക്കിടക്കുന്ന മാലിന്യം മഴ പെയ്യുമ്പോള്‍ പുറത്തേക്ക് ഒഴുകി റോഡിലും മറ്റും കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. ശക്തമായ മഴയില്‍ മാലിന്യങ്ങള്‍ വീടിനകത്തേക്ക് പ്രവേശിക്കുന്നതും രോഗ ഭീതിക്കിടയാക്കിയിട്ടുണ്ട്. അതിനിടെ, മട്ടാഞ്ചേരി മേഖലയില്‍ മാലിന്യം കലര്‍ന്ന കുടിവെള്ളമാണ് ദിവസങ്ങളായി ലഭിക്കുന്നത്. ഇതും രോഗ ഭീതിക്കിടയാക്കിയിട്ടുണ്ട്. മഴക്കാലപൂര്‍വ ശുചീകരണത്തിന് കരാറെടുത്തവരാരും അത് വേണ്ട വിധത്തില്‍ ചെയ്തില്ളെന്ന പരാതിയും വ്യാപകമാണ്. ചില സ്ഥലങ്ങളില്‍ കാന കോരിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തില്ളെന്നാണ് ആക്ഷേപം. കോരിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനത്തെുടര്‍ന്ന് അത് വീണ്ടും കാനയിലേക്ക് ഒഴുകിപ്പോയതായും പരാതിയുണ്ട്. പനി കൂടുതല്‍ പടരുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വിഭാഗം ബോധവത്കരണ പരിപാടികളും മറ്റുമായി മട്ടാഞ്ചേരിയില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.