ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പറവൂര്‍: ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. എളങ്കുന്നപ്പുഴ തെക്കന്‍മാലിപ്പുറം നടപറമ്പില്‍ വീട്ടില്‍ സമില്‍ (23), ആലുവ പട്ടേരിപ്പുറം പൈപ്പ്ലൈന്‍ ഭാഗത്ത് പുത്തന്‍പീടിക വീട്ടില്‍ സദാം എന്നിവരെയാണ് നോര്‍ത് പറവൂര്‍ പൊലീസും ആന്‍റി നാര്‍കോട്ടിക് സ്ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ മുഖ്യവില്‍പനക്കാരാണെന്ന് പൊലീസ് പറഞ്ഞു. സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റും വന്‍തോതില്‍ കഞ്ചാവ് വില്‍ക്കുന്ന മൂവര്‍ സംഘത്തിലെ രണ്ടുപേരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് കഞ്ചാവ് പൊതികളിലാക്കി പാക് ചെയ്യാനുള്ള സാമഗ്രികളും ഒന്നേകാല്‍ കിലോ കഞ്ചാവും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധവി യതീഷ് ചന്ദ്രയുടെ പ്രത്യേക നിര്‍ദേശാനുസരണം പുതുതായി രൂപവത്കരിച്ച ആന്‍റി നര്‍കോട്ടിക് സ്ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. നോര്‍ത് പറവൂര്‍ സി.ഐ എസ്. ജയകൃഷ്ണന്‍, എസ്.ഐ ടി.വി. ഷിബു, സ്ക്വാഡ് അംഗങ്ങളായ ഷാഹിന്‍, സുധീഷ്, ലോഹിതാക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ആന്‍റി നര്‍കോട്ടിക് സ്ക്വാഡ്, വി.എസ്.ജി.ഡി ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍, ആലുവ ഡി.വൈ.എസ്.പി പി.പി. ഷംസ് എന്നിവര്‍ പ്രതികളെ ചോദ്യംചെയ്തു. അറസ്റ്റിലാകാനുള്ള മൂന്നാം പ്രതി കാസിം എന്ന കാസിംകുട്ടി മുമ്പും നിരവധി തവണ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. മൂന്നാം പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. പറവൂര്‍ ജെ.എഫ്.സി.എം ഒന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.