ഒന്നര വര്‍ഷത്തിനിടെ രണ്ട് ഉദ്ഘാടനങ്ങളുമായി പള്ളുരുത്തി മത്സ്യമാര്‍ക്കറ്റ്

പള്ളുരുത്തി: ഒന്നര വര്‍ഷത്തിനിടെ രണ്ട് ഉദ്ഘാടനങ്ങള്‍ക്ക് വേദിയാവുകയാണ് പള്ളുരുത്തി കച്ചേരിപ്പടിയിലെ മത്സ്യമാര്‍ക്കറ്റ്. 2014 നവംബര്‍ 22ന് അന്നത്തെ മന്ത്രിയായിരുന്ന കെ. ബാബുവാണ് 1.90 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആധുനിക മത്സ്യമാര്‍ക്കറ്റിന്‍െറ ആദ്യ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്. നാഷനല്‍ ഫിഷറീസ് ഡെവലപ്മെന്‍റ് ബോര്‍ഡ്, കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ സഹായത്തോടെയാണ് മാര്‍ക്കറ്റ് പണിതത്. ആദ്യ ഉദ്ഘാടന ചടങ്ങില്‍ അന്നത്തെ മേയര്‍ ടോണി ചമ്മണിയായിരുന്നു അധ്യക്ഷന്‍. കെ.വി. തോമസ് എം.പിയും ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍, പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞെങ്കിലും മാര്‍ക്കറ്റ് കച്ചവടത്തിനായി തുറന്നുകൊടുക്കാനായില്ല. ഇതോടെ മാര്‍ക്കറ്റിന് താഴുവീണു. പിന്നീട് മോഷ്ടാക്കളുടെ കേന്ദ്രമായിരുന്നു മാര്‍ക്കറ്റ്. മാര്‍ക്കറ്റിലെ സാനിറ്ററി ഉപകരണങ്ങളും വൈദ്യുതി ഉപകരണങ്ങളും നഷ്ടപ്പെട്ടു. ആധുനിക മാര്‍ക്കറ്റില്‍ സ്ഥാപിച്ച ഡീപ് ഫ്രീസറുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ തുരുമ്പെടുത്ത് തുടങ്ങിയതോടെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തത്തെി. ഇതിനിടെ ഇവിടം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസസ്ഥലമാക്കി. അമ്പതോളം ഇതരസംസ്ഥാന തൊഴിലാളികളുടെ വാസകേന്ദ്രമായി മാറിയതോടെ കുളിയും അലക്കുമെല്ലാം മാര്‍ക്കറ്റിനകത്തായി. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. തുടര്‍ന്നാണ് ഇതരസംസ്ഥാന തൊഴിലാളികളെ മാറ്റി മാര്‍ക്കറ്റ് പ്രവര്‍ത്തനസജ്ജമാക്കാനുള്ള നീക്കം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ 10ന് മേയര്‍ സൗമിനി ജയിന്‍ മാര്‍ക്കറ്റിന്‍െറ രണ്ടാമത്തെ ഉദ്ഘാടനം നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദാണ് അധ്യക്ഷന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.