കണ്ടെയ്നര്‍ റോഡിന് സമീപം വന്‍ തീ പിടിത്തം

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ വന്‍ തീ പിടിത്തം. ആളപായമോ നാശനഷ്ടമോയില്ല. തീ പിടിത്തത്തിന് കാരണം വ്യക്തമല്ല. ബുധനാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം. വല്ലാര്‍പാടം പള്ളിക്ക് സമീപം പത്ത് ഏക്കര്‍ സ്ഥലത്താണ് തീ പിടിത്തമുണ്ടായത്. കായലിന്‍െറ തീരമായതിനാല്‍ ശക്തമായ കാറ്റുമൂലം പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. നിരവധി കണ്ടലുകള്‍ക്കും മരങ്ങള്‍ക്കും തീപിടിച്ചു. പ്രദേശത്ത് മണിക്കൂറുകളോളം പുകനിറഞ്ഞുനിന്നു. വൈപ്പിന്‍, ഗാന്ധിനഗര്‍, ക്ളബ് റോഡ് എന്നിവിടങ്ങളില്‍നിന്ന് നാല് യൂനിറ്റത്തെി മൂന്നുമണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. കായലില്‍നിന്ന് മോട്ടോറിന്‍െറ സഹായത്തോടെ വെള്ളം പമ്പുചെയ്ത് ഉച്ചക്കുശേഷം രണ്ടരയോടെയാണ് തീ പൂര്‍ണമായും അണച്ചത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍െറ ഉടമസ്ഥതയിലെ സ്ഥലം എ.ഡി.എം ടെര്‍മിനല്‍ പ്രൈവറ്റ് ലിമിറ്റഡിന് ലീസിന് കൊടുത്തിരിക്കുകയാണ്. ഇവരുടെ നിരവധി കണ്ടെയ്നര്‍ ട്രെയിലറുകള്‍ തീ പിടിക്കുമ്പോള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു. ഈ വാഹനങ്ങളെല്ലാം ന ാട്ടുകാരുടെ സഹായത്തോടെ പെട്ടെന്ന് മാറ്റാന്‍ കഴിഞ്ഞതിനാല്‍ വന്‍ദുരന്തം ഒഴിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.