കഞ്ചാവുകടത്ത്: നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

കോതമംഗലം: കഞ്ചാവുമായി നാല് വിദ്യാര്‍ഥികള്‍ പിടിയിലായി. അടിമാലി 200 ഏക്കര്‍ മലയന്‍കുന്നേല്‍ അനന്ദുഗോപിനാഥ് (18), അടിമാലി അമ്പലംപടി ശ്രീഭവനത്തില്‍ ഹൊനായി എന്ന ജോണ്‍ പോള്‍ (18), ഇരുമ്പുപാലം വാക്കിലാംകണ്ടം മോളത്ത് പുത്തന്‍പുരയില്‍ വിഷ്ണു എം. സുരേന്ദ്രന്‍ (18), അടിമാലി ലൈബ്രറി റോഡില്‍ വള്ളിതടത്തില്‍ അനന്ദു അപ്പുക്കുട്ടന്‍ (19) എന്നിവരാണ് എക്സൈസ് സംഘത്തിന്‍െറ പിടിയിലായത്. വാഹന പരിശോധനക്കിടെ കോതമംഗലം ബൈപാസില്‍ മലയന്‍കീഴ് കവലക്ക് സമീപത്തുനിന്ന് ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാറടക്കം പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നാലാമത്തെ സംഘത്തെയാണ് എക്സൈസ് സംഘം പിടികൂടുന്നത്. മൂന്നാറില്‍നിന്ന് ഓട്ടോയില്‍ കഞ്ചാവ് കടത്തിയ നാലുപേരെയും ബസില്‍ കഞ്ചാവുമായി പോവുകയായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കളെയും കുമളി എറണാകുളം കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് ഒന്നര കിലോ കഞ്ചാവുമായി രണ്ട് കൊലപാതക കേസിലെ പ്രതിയായ ആലപ്പുഴ സ്വദേശിയെയും പിടികൂടിയിരുന്നു. റെയ്ഡിന് സി.ഐ ടി.എം. കാസിം, ഇന്‍സ്പെക്ടര്‍ സിറിള്‍ കെ. മാത്യൂസ്, അസി. ഇന്‍സ്പെക്ടര്‍ സി.കെ. സൈഫുദ്ദീന്‍, പ്രവന്‍റിവ് ഓഫിസര്‍ എന്‍.എ. മനോജ്, സിവില്‍ ഓഫിസര്‍മാരായ കെ.എം. അബ്ദുല്ല കുട്ടി, പി.വി. ഷാജു, പി.എല്‍. ജോസ്, കെ.എസ്. ഇബ്രാഹിം, എല്‍.സി. ശ്രീകുമാര്‍, പി.വി. ബിജു, ടി.പി. പോള്‍, എന്‍.എസ്. സോയ് എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.