‘മഴവില്ല്-2015’ ചിത്രരചനാ മത്സരം

പെരുമ്പാവൂര്‍: മലര്‍വാടി ബാലസംഘത്തിന്‍െറ ‘മഴവില്ല്-2015’ ചിത്രരചനാ മത്സരം പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടത്തി. പെരുമ്പാവൂര്‍, വാഴക്കുളം ഏരിയകള്‍ സംയുക്തമായി സംഘടിപ്പിച്ച മത്സരത്തില്‍ മുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. അങ്കണവാടി മുതല്‍ 10ാം ക്ളാസ് വരെയുള്ള കുട്ടികളെ അഞ്ച് കാറ്റഗറികളിലായി തിരിച്ചാണ് മത്സരം നടത്തിയത്. എല്‍.കെ.ജി, യു.കെ.ജി, ബാലവാടി കുട്ടികള്‍ ഫസ്റ്റ് കാറ്റഗറിയില്‍ ജാമിഅ ഹസനിയ പബ്ളിക് സ്കൂളിലെ അല്‍മിറ ഫാത്തിമ ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം ഇതേ സ്കൂളിലെ ആബിദ മോളും മൂന്നാം സമ്മാനം വളയന്‍ചിറങ്ങര എല്‍.പി.എസിലെ ഗോകുല്‍ കൃഷ്ണനും കരസ്ഥമാക്കി. രണ്ടാം കാറ്റഗറിയില്‍ പുല്ലുവഴി എല്‍.പി.എസിലെ ടി.എം. ആദിത്യന്‍ ഒന്നാം സമ്മാനവും വാഴക്കുളം ജി.യു.പി.എസിലെ പി.വി. നിരഞ്ജന്‍ രണ്ടാം സമ്മാനവും അമല്‍ പബ്ളിക് സ്കൂളിലെ മുഹമ്മദ് ഇഫ്സാന്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. മൂന്നാം കാറ്റഗറിയില്‍ പെരുമ്പാവൂര്‍ ഗേള്‍സ് എച്ച്.എസിലെ പി.ബി. ശ്രേതയും ഇതേ സ്കൂളിലെ ടി. അശ്മിത, ഒക്കല്‍ എസ്.എന്‍ എച്ച്.എസിലെ ലക്ഷ്മി ഷണ്‍മുഖവും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നാലാം കാറ്റഗറിയില്‍ ജാമിഅ ഹസനിയ സ്കൂളിലെ ഫാത്തിമ മലിയ, പെരുമ്പാവൂര്‍ ജി.ജി.എച്ച്.എസിലെ ബീമ ഫാത്തിമ, ഫാത്തിമ അന്‍സില എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അഞ്ചാം കാറ്റഗറിയില്‍ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയിലെ അഭിരാമി സുനില്‍ ഒന്നാം സ്ഥാനവും ഒക്കല്‍ എസ്.എന്‍ എച്ച്.എസിലെ അരവിന്ദ് രണ്ടാം സ്ഥാനവും മുടിക്കല്‍ ക്വീന്‍ മേരിയിലെ അല്‍ മജീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ കണ്‍വീനര്‍ ടി.എം. മുഹമ്മദ്കുഞ്ഞ് അധ്യക്ഷത വഹിച്ചു. മലര്‍വാടി രക്ഷാധികാരി എം.കെ. അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ ശിവന്‍ സമ്മാനവിതരണം നിര്‍വഹിച്ചു. യഹിയ വട്ടക്കാട്ടുപടി, എം.ഐ. ഷാജഹാന്‍, ടി.എം. അബ്ദുല്‍ ജബ്ബാര്‍, എം.എ. മൂസ, പി.എ. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.