??.????.??.??.?? ???????????????? ???????? ?????? ??? ????? ?????????? ??????? ?????? ?????????????

വൃത്തിഹീനമായ രീതിയിൽ ഷവർമ വിൽപന നടത്തിയ കഫെ പൂട്ടിച്ചു

കാ​സ​ർ​കോ​ട്​: വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ൽ ഷ​വ​ർ​മ ത​യാ​റാ​ക്കി വി​ൽ​പ​ന ന​ട​ത്തി​വ​ന്ന കെ.​എ​സ്.​ആ​ർ.​ടി. ​സി ബ​സ്​​സ്​​റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മ​ല​നാ​ട് ക​ഫെ ഫു​ഡ്​ സേ​ഫ്​​​റ്റി അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു. ജി​ല്ല അ​സി. ഫു​ഡ്‌ സേ​ഫ്റ്റി ക​മീ​ഷ​ണ​റു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് മാ​നി​ക്കാ​തെ​യും ഫു​ഡ്‌ സേ​ഫ്റ്റി ലൈ​സ​ൻ​സി​ല്ലാ​തെ​യും പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ്​ ന​ട​പ​ടി. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​ഫെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ നേ​ര​േ​ത്ത ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ക​ഫെ അ​ട​ച്ചു​പൂ​ട്ടാ​ൻ ര​ണ്ടു​ദി​വ​സം മു​മ്പ്​ നോ​ട്ടി​സും ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഫു​ഡ്​ സേ​ഫ​്​​റ്റി അ​സി. ക​മീ​ഷ​ണ​ർ കെ.​ജെ. ജോ​സ​ഫ്, ഫു​ഡ്​ സേ​ഫ്​​റ്റി ഒാ​ഫി​സ​ർ അ​നീ​ഷ്​ ഫ്രാ​ൻ​സി​സ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഫെ പൂ​ട്ടി സീ​ൽ​വെ​ച്ച​ത്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 6.45ഒാ​ടെ​യാ​ണ്​ അ​ട​ച്ചു​പൂ​ട്ടി​യ​ത്.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.