കാസർകോ​ട്ടെ നിരോധനാജ്ഞ പിൻവലിച്ചു

ബൈക്ക് റാലി നടത്തിയ മൂന്നുപേർ അറസ്റ്റിൽ കാസർകോട്: ബാബരി മസ്ജിദ് വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് കാസർകോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച മുതൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിച്ചു. കാസർകോട്, കുമ്പള, മഞ്ചേശ്വരം, ഹോസ്ദുർഗ്, ചന്തേര സ്റ്റഷൻ പരിധിയിലാണ് മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതിയില്ലെന്ന, ജില്ല സുരക്ഷ സമിതിയുടെ വിലയിരുത്തലിൻെറ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി 12 മണി മുതൽ ഇത് പിൻവലിക്കുകയായിരുന്നു. അതേസമയം, ഞായറാഴ്ച ഉച്ചക്ക് നിരോധനാജ്ഞ ലംഘിച്ച് നഗരത്തിൽ ബൈക്ക് റാലി നടത്തിയ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഐ.പി.സി 279 ഉൾപ്പെെടയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.