പാലക്കുന്നിൽ പൂരോത്സവം 14 മുതൽ

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് കുലകൊത്തി. ക്ഷേത്ര പൂരക്കളി പണിക്കർക്ക് അരിയിടൽ ചടങ്ങും നടന്നു. പി.വി. കുഞ്ഞിക്കോരനാണ് പൂരക്കളി പണിക്കർ. എട്ടുദിവസം നീളുന്ന ഉത്സവം വ്യാഴാഴ്ച രാത്രി ഭണ്ഡാരവീട്ടിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തോടെ തുടങ്ങും. 14 മുതൽ 17 വരെ രാത്രിയിലും 18 മുതൽ 20 വരെ പകലും പൂരക്കളിയുണ്ടാകും. എല്ലാ ദിവസവും രാവിലെ മുതൽ പൂവിടൽ തുടങ്ങും. പൂവിടുന്നത് അതിനായി നിയുക്തയായ പൂരക്കുഞ്ഞിയായിരിക്കും. പള്ളിക്കര കോട്ടക്കുന്നിലെ സുധാകര​െൻറയും ബിന്ദുവി​െൻറയും മകൾ സാധികയാണ് ഇത്തവണത്തെ പൂരക്കുഞ്ഞി. ബേക്കൽ ഗവ. ഇസ്ലാമിയ സ്കൂളിലെ നാലാംതരം വിദ്യാർഥിയാണ്. 21ന് ഉത്രവിളക്കും കഴിഞ്ഞശേഷം തിരിച്ചെഴുന്നള്ളത്തോടെ ഉത്സവത്തിന് സമാപനമാകും. രാത്രി ഭണ്ഡാരവീട്ടിൽ തെയ്യം കൂടും. 22ന് വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളൻകുഴി ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.