ആക്ഷേപശരങ്ങൾ ചൊരിഞ്ഞ് പൊറാട്ട് വേഷങ്ങൾ അരങ്ങിലെത്തി

ചെറുവത്തൂർ: ആക്ഷേപശരങ്ങൾ ചൊരിഞ്ഞ് പൊറാട്ട് വേഷങ്ങൾ അരങ്ങിലെത്തി. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം കാർത്തി കവിളക്ക് മഹോത്സവത്തി​െൻറ ഭാഗമായാണ് പൊറാട്ട് വേഷങ്ങൾ കെട്ടിയാടിയത്. പത്മശാലിയ സമുദായത്തിൽപെട്ടവരാണ് വേഷങ്ങൾ കെട്ടി രംഗത്തെത്തിയത്. കേളിപ്പാത്രം, അട്ടക്കണ്ണൻ പോതി, വേട്ടുവനും വേട്ടുവത്തിയും, തെങ്ങുകയറ്റക്കാരൻ, വാഴപ്പോതി, നൂറ് വിൽപനക്കാരൻ, മത്സ്യ വിൽപനക്കാരി എന്നീ പരമ്പരാഗത വേഷങ്ങൾക്കൊപ്പം സമകാലിക സംഭവങ്ങളും പൊറാട്ടിൽ വിഷയമായി. പുതിയ കാലത്തെ സംഭവങ്ങൾ പരിഹാസത്തി​െൻറ മേമ്പൊടി ചേർത്ത് അവതരിപ്പിച്ച പൊറാട്ട് വേഷങ്ങൾ കാഴ്ചക്കാരിൽ ചിരിയും ചിന്തയും നിറച്ചു. പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തിൽനിന്നാണ് പൊറാട്ട് വേഷങ്ങൾ രയരമംഗലം ഭഗവതി ക്ഷേത്രത്തിലെത്തിയത്. രോഹിണി നാളായ ഇന്ന് രാവിലെ ക്ഷേത്രത്തിൽ നടക്കുന്ന എഴുന്നള്ളത്തിനൊപ്പവും പൊറാട്ട് വേഷങ്ങൾ എത്തും. ഈ സമുദായാംഗങ്ങൾ നടത്തുന്ന പടയിലടിയും ശ്രദ്ധേയമാണ്. പൊറാട്ട് കാണാൻ നാടി​െൻറ നാനാഭാഗങ്ങളിൽനിന്നായി നൂറുകണക്കിനാളുകളാണ് ചൊവ്വാഴ്ച രയരമംഗലം ഭഗവതി ക്ഷേത്രത്തിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.