മടുത്തു; അബ്ബാസ്​ ഇനി മത്സരത്തിനില്ല

കാസർകോട്: എല്ലാ തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറിൽ പരിചിതനാമമായ അബ്ബാസ് മുതലപ്പാറ ഇനി മത്സരത്തിനില്ല. ആറു പ്രാവശ്യം പാർലമ​െൻറ് മണ്ഡലത്തിലേക്കും അഞ്ചുതവണ നിയമസഭ മണ്ഡലത്തിലേക്കും രണ്ടുതവണ ജില്ല പഞ്ചായത്തിലേക്കും മത്സരിച്ച അബ്ബാസ് മത്സരം മടുത്താണ് പിന്മാറുന്നത്. 1991 മുതൽ 2009 വരെ കാസർകോട് പാർലമ​െൻറ് മണ്ഡലത്തിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായും 2014ൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിച്ചു. ഇക്കഴിഞ്ഞ നിയമസഭ മണ്ഡലത്തിൽ ഉദുമയിൽ സ്വാതന്ത്ര സ്ഥാനാഥിയായും മത്സരിച്ചിരുന്നു. ഇപ്പോൾ യു.ഡി.എഫ് മുന്നണിയിലുള്ള ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കൗൺസിൽ അംഗമാണ്. ഇനിമുതൽ പാർട്ടിയിൽ ഉറച്ചുനിന്ന് യു.ഡി.എഫിനുവേണ്ടി പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം ആവർത്തിച്ചു. മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം മുതലപ്പാറയിലാണ് താമസം, വയസ്സ് 56. ഇപ്പോൾ കാസർകോട്ടുനിന്ന് ഇറങ്ങുന്ന ഗസൽ വാർത്ത വാരികയുടെ പത്രാധിപരാണ്. പീപ്പിൾ ജസ്റ്റിസ് വെൽെഫയർ ഫോറം ജില്ല കമ്മിറ്റി പ്രസിഡൻറ് കൂടിയാണ്. നേരേത്ത എൻഡോസൾഫാൻ വിരുദ്ധസമിതി, പുഞ്ചിരി മുളിയാർ, മമ്മൂട്ടി വെൽെഫയർ അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.