നീലേശ്വരം ബസ്​സ്​റ്റാൻഡിൽ കാത്തിരിപ്പുകേന്ദ്രം നിർമാണം തുടങ്ങി

നീലേശ്വരം: പൊടിയും വെയിലുമേറ്റ് തളരുന്ന യാത്രക്കാർക്ക് ആശ്വാസമായി നഗരസഭ ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക് കിയ സ്ഥലത്ത് താൽക്കാലിക ബസ് കാത്തിരിപ്പുകേന്ദ്രം നിർമാണം ആരംഭിച്ചു. രണ്ടു ദിവത്തിനുള്ളിൽ ആസ്ബസ്റ്റോസ് ഷീറ്റ് നിർമാണം പൂർത്തിയാകും. പുതിയ ബസ്സ്റ്റാൻഡ് കെട്ടിടം നിർമിക്കുന്നതി​െൻറ ഭാഗമായി പഴയകെട്ടിടം പൊളിച്ചുനീക്കിയിരുന്നു. എന്നാൽ, ബസ്സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്ക് ഒരു അടിസ്ഥാനസൗകര്യവും ഒരുക്കാത്തതിനാൽ വൻ ജനരോഷം ഉയർന്നിരുന്നു. ബസ് അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും പൊടിപടലംകൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരുന്നു. ഇതിനിടയിൽ ബസ്സ്റ്റാൻഡിലെ മണ്ണ് പരിശോധനയും യാത്രക്കാർക്ക് ഏറെ ദുരിതമായി. താൽക്കാലിക ഷെൽട്ടർ മാത്രമാണ് ഇപ്പോൾ നിർമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.