ഡി.സി.സി സമവായ ചർച്ച പരാജയം; മുളിയാർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് മത്സരം കോൺഗ്രസ്​ സ്ഥാനാർഥികൾ തമ്മിൽ

ബോവിക്കാനം: മുളിയാർ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരം കോൺഗ്രസ് സ്ഥാനാർഥികൾ തമ്മിൽ. സി.പി.എം ഇക്കുറി പത്രിക നൽകിയിരുന്നില്ല. കോൺഗ്രസ് സ്ഥാനാർഥികൾ തമ്മിലുള്ള മത്സരം ഒഴിവാക്കുന്നതിനായി ഡി.സി.സി ഓഫിസിൽ ബുധനാഴ്ച രാവിലെ പ്രസിഡൻറ് ഹക്കീം കുന്നിലി​െൻറ നേതൃത്വത്തിൽ നടത്തിയ സമവായ ചർച്ച ഫലംകാണാത്തതാണ് മതസരത്തിനിടയാക്കിയതെന്നാണ് സൂചന. ഡി.സി.സി ഓഫിസിൽ നടന്ന ചർച്ചയിൽ കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, ഡി.സി.സി ഭാരവാഹികളായ എ. ഗോവിന്ദൻ നായർ, എം. കുഞ്ഞമ്പു നമ്പ്യാർ, എം.സി. പ്രഭാകരൻ, മുളിയാർ മണ്ഡലം പ്രസിഡൻറ് ടി. ഗോപിനാഥൻ എന്നിവർ പങ്കെടുത്തിരുന്നു. 11 അംഗ ബാങ്ക് ഭരണസമിതി െതരഞ്ഞെടുപ്പിൽ നിക്ഷേപകർക്കായി സംവരണം ചെയ്ത വിഭാഗത്തിൽ പത്രിക നൽകിയിരുന്ന പി. രാമചന്ദ്രൻ നായർക്ക് എതിരില്ല. ആറ് പേരെ തെരഞ്ഞെടുക്കേണ്ട പൊതുവിഭാഗത്തിൽ 13 പേരും മൂന്ന് പേരെ തെരഞ്ഞടുക്കേണ്ട വനിത സംവരണ വിഭാഗത്തിൽ നാല് പേരും പട്ടികജാതി-പട്ടികവർഗ സംവരണ സീറ്റിൽ രണ്ട് പേരും നിലയുറപ്പിച്ചതാണ് തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. 40 പേർ പത്രിക നൽകിയിരുന്നു. രണ്ട് പേരുടെ പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളി. 17 പേർ ബുധനാഴ്ച പത്രിക പിൻവലിച്ചു. കോൺഗ്രസി​െൻറ ഔദ്യോഗിക സ്ഥാനാർഥികളെ ഡി.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് രണ്ട് സീറ്റ് നൽകിയിരുന്നു. കഴിഞ്ഞ ഭരണസമിതിയിൽ ലീഗിന് സീറ്റ് നൽകിയിരുന്നില്ല. ഡി.സി.സി ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ, മണ്ഡലം പ്രസിഡൻറ് ടി. ഗോപിനാഥൻ നായർ, എ. പ്രസന്ന ചന്ദ്രൻ, എൻ.എസ്.അബ്്ദുറഹ്മാൻ, എം. ഭാസ്കരൻ നായർ, പി. രാമചന്ദ്രൻ നായർ, ശങ്കരൻ പൂവാള, ബി. പുഷ്പലത, എ. ശ്രീലത എന്നിവരാണ് കോൺഗ്രസി​െൻറ സ്ഥാനാർഥികൾ. മുഹമ്മദ് അഷറഫ്, സഫിയ എന്നിവരാണ് മുസ്ലിം ലീഗി​െൻറ സ്ഥാനാർഥികൾ. മുൻ ഭരണസമിതി അംഗം ഇ. പവിത്രസാഗർ, കെ.പി. ബാലചന്ദ്രൻ നായർ, ടി. കുഞ്ഞിരാമൻ, എം. മാധവൻ നായർ, കെ. മർസൂക്, പി. നാരായണൻ മണിയാണി, എം. രാഘവൻ നായർ, ടി. ശാന്ത, സി. ബാലകൃഷ്ണൻ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. 4453 പേർക്കാണ് വോട്ടവകാശമുള്ളത്. സെപ്റ്റംബർ 23ന് കാനത്തൂരിലുള്ള ബാങ്ക് ഹെഡ് ഒാഫിസിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ് നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.