റോഡ്​​ തകർന്നത്​ അപകടഭീഷണിയാകുന്നു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് കോടതിയിലേക്കുള്ള . രണ്ടരവർഷമായി തകർന്ന റോഡി​െൻറ ഒരുഭാഗം ഇതുവരെയും നന്നാക്കാൻ അധികൃ തർ ശ്രമിക്കാത്തതാണ് യാത്രക്കാ‌രുടെ സുഗമയാത്രക്കു തടസ്സമാകുന്നത്. നഗരത്തി​െൻറ മറ്റു ഭാഗങ്ങളിലെ റോഡുകൾ അറ്റകുറ്റപ്പണി നടത്തി ടൈൽ പാകി മനോഹരമാക്കിയെങ്കിലും ഈ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ വിമുഖത കാണിക്കുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, ആരോഗ്യകേരളം ഒാഫിസ്, മൃഗാശുപത്രി, കേന്ദ്രീയ വിദ്യാലയം, കെ.എസ്.ഇ.ബി, ഗവ. നഴ്സിങ് സ്കൂൾ, ശിശുവികസന ഓഫിസ് തുടങ്ങിയവിടങ്ങളിലേക്കുള്ളവർ ആശ്രയിക്കുന്ന റോഡാണ് നടുവൊടിക്കുന്നത്. മഴയില്‍ മണ്ണും ചളിയും നിറഞ്ഞ റോഡിലൂടെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.