നബിദിന സാംസ്‌കാരിക സമ്മേളനം

കാഞ്ഞങ്ങാട്: കൊടുക്കല്‍വാങ്ങലുകള്‍ നടത്തി മതങ്ങള്‍ തമ്മില്‍ സഹിഷ്ണുതയില്‍ നിലനില്‍ക്കണമെന്ന് സമന്വയഗിരി ആശ്രമാധിപന്‍ സ്വാമി ആത്മദാസ് യമി ധര്‍മപക്ഷ. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സംഘടിപ്പിച്ച നബിദിന സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ എല്ലാ മതങ്ങളിലുമുണ്ടാവണം. എന്നാേല മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുത വര്‍ധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംയുക്ത ജമാഅത്ത് ഖാദി ജിഫ്രി മുത്തുകോയ തങ്ങള്‍ പരിപാടി ഉദ്ഘാടനംചെയ്തു. സംയുക്ത ജമാഅത്ത് പ്രസിഡൻറ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. ഓണമ്പള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. സംയുക്ത ജമാഅത്ത് ട്രഷറര്‍ സി. കുഞ്ഞാമദ് ഹാജി പാലക്കി, പി. മുഹമ്മദ്കുഞ്ഞി മാസ്റ്റർ, എം. മൊയ്തു മൗലവി, ഖാലിദ് പാറപ്പള്ളി, ബഷീര്‍ ആറങ്ങാടി, കെ.യു. ദാവൂദ് ഹാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.