സ്വർണമാലയും പെൻഷനും നൽകി ദമ്പതികൾ

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിൽ സ്വർണമാലയും ഒരു മാസത്തെ പെൻഷനും നൽകി ദമ്പതികൾ മാതൃകയായി. കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിനടുത്ത് താമസിക്കുന്ന എ. മാധവൻ മാസ്റ്ററും ഭാര്യ വി.വി. പ്രസന്നകുമാരിയുമാണ് തുകയും സ്വർണമാലയും കൈമാറിയത്. ഹോസ്ദുർഗ് താലൂക്ക് ഓഫിസിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ ഇവ സ്വീകരിച്ചു. റിട്ട. അധ്യാപകനും സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന നേതാവുമാണ് മാധവൻ മാസ്റ്റർ. ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരിയായ പ്രസന്നകുമാരി അംഗൻവാടി വർക്കേഴ്സ് യൂനിയൻ ദേശീയ നേതാവ് കൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.