സ്ഥാപിച്ച് രണ്ടുമാസം; റെയിൽവേ സ്​റ്റേഷൻ റോഡിലെ ഇൻറർലോക്ക്​ ​കട്ടകൾ ഇളകി

കാഞ്ഞങ്ങാട്: രണ്ടുമാസം മുമ്പ് റെയിൽവേ സ്റ്റേഷൻ റോഡിൽ പാകിയ ഇൻറർലോക്ക് കട്ടകൾ ഇളകി. ഇതോടെ യാത്രക്കാർ കൂടുതൽ ദുരിതത്തിലായി. വാഹനങ്ങള്‍ക്കും റെയില്‍വേ സ്‌റ്റേഷന്‍ വഴിയുള്ള യാത്ര ദുഷ്‌കരമായി മാറിയിരിക്കുകയാണ്. ഓട്ടോറിക്ഷകളും ഇരു ചക്രവാഹനങ്ങളും സാഹസികമായാണ് ഇതുവഴി പോകുന്നത്. കഴിഞ്ഞദിവസം ഇൻറര്‍ലോക്കി​െൻറ ചീള് തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം, കൊട്ടിഗ്ഘോഷിച്ച് ഇൻറർലോക്ക് സ്ഥാപിച്ച കെ.എസ്.ടി.പി അധികൃതരും നഗരസഭയും ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. തകര്‍ന്ന ഇൻറര്‍ലോക്ക് കട്ടകള്‍ ഒരുഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. യാത്രക്കാരോടൊപ്പം റോഡിനിരുപുറവുമുള്ള വ്യാപാരികളും പ്രതിഷേധത്തിലാണ്. നഗരസഭ നിർദേശപ്രകാരം രണ്ടുമാസം മുമ്പ് അനുബന്ധ റോഡായി കണക്കാക്കി കെ.എസ്.ടി.പിയാണ് ഇവിടെ ഇൻറർലോക്ക് പാകിയത്. കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ ഭൂഗർഭ കേബിളുകൾ, ശുദ്ധജല പൈപ്പുകൾ എന്നിവ മാറ്റിസ്ഥാപിക്കാൻ ശ്രമിച്ചാൽ റോഡ് നവീകരണം അനന്തമായി നീളുമെന്നതിനാലാണ് റോഡി​െൻറ ഭാഗമായ സർവിസ് റോഡ് ഇൻറർലോക്ക് ചെയ്യാൻ തീരുമാനിച്ചത്. കെ.എസ്.ടി.പി അധികൃതരും കരാറുകാരും നഗരസഭ അധ്യക്ഷനും ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ ഫിഷ് മാര്‍ക്കറ്റ് റോഡ് വരെ ഏതാണ്ട് പത്തുമീറ്റര്‍ വീതിയിലാണ് റോഡ് ഇൻറർലോക്ക് പാകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.