റെയിൽവേയുടെ ജനദ്രോഹനടപടി പിൻവലിക്കണം -എ.കെ.എസ്.ടി.യു

കാഞ്ഞങ്ങാട്: മലബാർ എക്സ്പ്രസി​െൻറ സമയമാറ്റം യാത്രക്കാരെ ദുരിതത്തിലാക്കിയെന്നും റെയിൽവേയുടെ ജനദ്രോഹനടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഒാൾ കേരള സ്കൂൾ ടീച്ചേഴ്‌സ് യൂനിയൻ (എ.കെ.എസ്.ടി.യു.) ജില്ല കമ്മിറ്റി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് നിവേദനം നൽകി. മംഗളൂരു പാസഞ്ചറി​െൻറ ബോഗികൾ വെട്ടിക്കുറച്ച നടപടിയിലും യോഗം പ്രതിഷേധിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി, ജില്ലയിലെ എം.എൽ.എമാർ, സതേൺ റെയിൽവേ ഡിവിഷനൽ മാനേജർ എന്നിവർക്കും പരാതി നൽകും. യോഗത്തിൽ ജില്ല പ്രസിഡൻറ് കെ. വിനോദ്കുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സുനിൽകുമാർ കരിച്ചേരി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. പത്മനാഭൻ, പി. രാജഗോപാലൻ, ടി.എ. അജയകുമാർ, വിനയൻ കല്ലത്ത്, എം.ടി. രാജീവൻ, ഒ. രാജേഷ്, ഇ.വി. നാരായണൻ, ഒ. പ്രതീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.