ഓവുചാൽ മാലിന്യം കച്ചവട സ്ഥാപനത്തി​െൻറ മുന്നിൽ തള്ളി

ഓവുചാൽ മാലിന്യം കച്ചവട സ്ഥാപനത്തിൻെറ മുന്നിൽ തള്ളി ഓവുചാൽ മാലിന്യം കച്ചവട സ്ഥാപനത്തിൻെറ മുന്നിൽ തള്ളി നീലേശ്വരം: ഓവുചാലിൽനിന്ന് കോരിയെടുത്ത മാലിന്യം കച്ചവട സ്ഥാപനങ്ങളുടെ സമീപം തള്ളിയ നിലയിൽ. നീലേശ്വരം രാജാസ് എ.എൽ.പി സ്കൂളിനും എൻ.എസ്.സി ബാങ്കിനും സമീപമുള്ള ഓവുചാലിൽനിന്നുള്ള മാലിന്യമാണ് കച്ചവട സ്ഥാപനങ്ങളുടെ സമീപം തള്ളിയത്. കാലവർഷത്തിനു മുമ്പ് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരാണ് മാലിന്യം കൊണ്ടിട്ടത്. ഇതുമൂലം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകൾക്ക് തുറന്നുപ്രവർത്തിക്കാൻ പറ്റാത്ത സ്ഥിതിയാണ്. മഴ കനത്തതോടെ മാലിന്യം ചീഞ്ഞുനാറി കൊതുക് പെരുകാൻ തുടങ്ങി. ലോക്ഡൗൺ പിൻവലിച്ചതിനു ശേഷവും കടകൾ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. മാലിന്യങ്ങൾ നീക്കാൻ നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പടം: nlr Malinniyam ഓവുചാലിൽനിന്ന് തള്ളിയ മാലിന്യം കടകൾക്കു സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.