മദ്യവും വാഷും പിടികൂടി

കാസർകോട്: ലോക്ഡൗണില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ലഹരിക്കടത്ത് തടയാന്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ശനിയാഴ്ച 3.6 ലിറ്റര്‍ കർണാടക മദ്യവും അഞ്ചു ലിറ്റര്‍ കേരള മദ്യവും 80 ലിറ്റര്‍ വാഷും പിടികൂടി. ഹോസ്ദുര്‍ഗ് റേഞ്ച് ഓഫിസിൻെറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പെരിയ മാരിക്കളം എന്ന സ്ഥലത്തുനിന്ന് 40 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. ബേഡഡുക്ക നെല്ലിയടുക്കത്തുനിന്ന് 40 ലിറ്റര്‍ വാഷ് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ലാല്‍ബാഗ് ബോളംഗളയിൽനിന്ന് 3.6 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. ചെന്നപ്പ ഷെട്ടിക്കെതിരെ അബ്കാരി കേസെടുത്തു. തെക്കില്‍ പൊയിനാച്ചിയില്‍നിന്ന് അഞ്ചുലിറ്റര്‍ ഐ.എം.എഫ്.എല്‍ പിടിച്ചെടുത്തു. സംഭവത്തില്‍ അശോകന്‍ എന്നയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.