പള്ളിക്കര ഗേറ്റിൽ മണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടത് പരിഭ്രാന്തിയിലാക്കി

നീലേശ്വരം: പള്ളിക്കര റെയിൽവേ ഗേറ്റിൽ മുന്നറിയിപ്പില്ലാതെ ട്രെയിൻ നിർത്തിയിട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഗേറ്റ് അടച്ചത് മൂലം മണിക്കൂറോളമാണ് യാത്രക്കാർ കുടുങ്ങിയത്. ഇരു ഭാഗങ്ങളിലുമായി വാഹനങ്ങളുടെ നീണ്ടനിരയും പ്രത്യക്ഷപ്പെട്ടു. മൂന്ന് പാളത്തിലും ട്രെയിൻ വന്നത് മൂലമാണ് ഗേറ്റ് മണിക്കൂറോളം അടച്ചിട്ടത്. മംഗളൂരു ഭാഗത്തേക്ക് പോകേണ്ട നിസാമുദ്ദീൻ എക്സ്പ്രസാണ് പള്ളിക്കര ഗേറ്റിൽ നിർത്തിയിട്ടത്. ഒന്നാമത്തെ പാളത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന സ്പെഷൽ െട്രയിൻ നീലേശ്വരം റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്നു. രണ്ടാമത്തെ പാളത്തിൽ നീലേശ്വരം എഫ്.സി.ഐലേക്ക് അരിയുമായെത്തിയ ഗുഡ്സ് വണ്ടിയും നിർത്തി. നിസാമുദ്ദീൻ എക്സ്പ്രസ് രണ്ടാമത്തെ പാളത്തിലൂടെയാണ് പോകേണ്ടിയിരുന്നത്. രണ്ടാമത്തെ ട്രാക്കിലുണ്ടായിരുന്ന ഗുഡ്സ് വണ്ടി മൂന്നാമത്തെ ട്രാക്കിലേക്ക് മാറ്റിയാൽ മാത്രമേ നിസാമുദ്ദീൻ എക്സ്പ്രസിന് സഞ്ചരിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതിനാലാണ് നിസാമുദ്ദീൻ എക്പ്രസിനെ പള്ളിക്കര ഗേറ്റിൽ തടഞ്ഞുനിർത്തിയത്. പടം: nlr train പള്ളിക്കര റെയിൽവേ ഗേറ്റിൽ കുടുങ്ങിയ വാഹനങ്ങൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.