ഉഡുപ്പിയിൽ കുടുങ്ങിയ വയോധികനെ നാട്ടിലെത്തിച്ചു

കാസർകോട്: വർഷങ്ങളോളം ഉഡുപ്പിയിൽ കുടുങ്ങിയ വയോധികനെ പൊലീസ് നാട്ടിലെത്തിച്ചു. ഉഡുപ്പിലെ സോഷ്യൽ വെൽെഫയർ വകുപ്പ് ഹോസ്റ്റലിൽ കഴിയുകയായിരുന്ന അഷ്റഫിനെയാണ് ജില്ല പൊലീസ് ചീഫിൻെറ നിർദേശത്തെ തുടർന്ന് ഡിവൈ.എസ്.പി ബാലകൃഷ്ണൻെറയും മേൽപറമ്പ് പൊലീസ് സ്റ്റേഷൻ സി.ഐ ബെന്നിലാലിൻെറയും നേതൃത്വത്തിൽ ഉഡുപ്പിയിൽനിന്ന് ആംബുലൻസ് മാർഗം ദേളി എച്ച്.എൻ.സി ആശുപത്രിയിലെത്തിച്ച് ക്വാറൻറീനിലാക്കിയത്.തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തി നടപടി പൂർത്തിയാക്കി ബന്ധുക്കളെ കണ്ടെത്തുന്നതുവരെ പരവനടുക്കം അഗതിമന്ദിരത്തിലാക്കാനുള്ള നടപടി സ്വീകരിച്ചതായി മേൽപറമ്പ് സി.ഐ അറിയിച്ചു. ആംബുലൻസ് കാസർകോട് നിന്ന് ഉഡുപ്പിയിലേക്ക് പുറപ്പെടുമ്പോൾ പൊലീസുകാരൻ ഗോവിന്ദനും ഒപ്പമുണ്ടായിരുന്നു. വർഷങ്ങളോളം ഭാര്യയെയും മക്കളെയും ബന്ധുകളെയും കൈവിട്ട് കഴിയുകയായിരുന്നു അഷ്റഫ്. കാസർകോട് ഭാഷ സംസാരിക്കുന്നതുകൊണ്ടും നാട് കളനാട്, തളങ്കര എന്നും പറയുന്നത് കൊണ്ടുമാണ് കാസർകോട് ജില്ലക്കാരനെന്ന് മനസ്സിലാക്കിയത്. പൊതുപ്രവർത്തകരായ കെ.എസ്. സാലി കീഴൂർ, ഇല്യാസ്, റഷീദ് ഹാജി എന്നിവരാണ് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയത്. ksd story ashraf
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.