കടിഞ്ഞിമൂല കൊട്ടറ - പുറത്തെകൈ റോഡിന് താൽക്കാലിക ശാപമോക്ഷം

നീലേശ്വരം: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായ കടിഞ്ഞിമൂല കൊട്ടറ - പുറത്തെകൈ റോഡിന് ഒടുവിൽ ശാപമോക്ഷം. കോളനി ജങ്ഷൻ മുതൽ പുറത്തെകൈ വരെയുള്ള റോഡാണ് ഇപ്പോൾ അടിയന്തരമായി അറ്റകുറ്റപ്രവൃത്തി നടത്തിയത്. എം. രാജഗോപാലൻ എം.എൽ.എ 10 ലക്ഷം രൂപ പ്രത്യേകം നീക്കിവെച്ചതിൻെറ ഫലമായാണ് റോഡ് താൽക്കാലികമായി അറ്റകുറ്റ പ്രവൃത്തി നടത്തി ഗതാഗത യോഗ്യമാക്കിയത്. റോഡ് പൊട്ടിെപ്പാളിഞ്ഞ് ചളിക്കുളമായതിനാൽ വാഹന ഗതാഗതം ദുരിതത്തിലായിരുന്നു. ഈ റോഡിനെ അവഗണിച്ച് വാർഡ് കൗൺസിലർ വി.വി. സീമ സ്വന്തം വീട്ടിലേക്ക് റോഡ് ടാറിങ് നടത്തിയത് വൻ വിവാദമായിരുന്നു. മഴക്കാലം ആരംഭിച്ചതോടുകൂടി ചളിവെള്ളം നിറഞ്ഞ് ഗതാഗതം ദുസ്സഹമായ അവസ്ഥയിലാണ്. എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ പണം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.