അധ്യാപക പരിവര്‍ത്തന കോഴ്‌സ്

കാസർകോട്: അധ്യാപകര്‍ക്കായുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെയും (എസ്.സി. ഇ.ആര്‍.ടി) ഡയറ്റ് കാസര്‍കോടിൻെറയും ആഭിമുഖ്യത്തിലുള്ള അഡോപ്റ്റ് അധ്യാപക പരിവര്‍ത്തന കോഴ്‌സ് ആരംഭിച്ചു. ആദ്യ ട്രൈ ഔട്ട് ബാച്ചാണിത്. ജില്ലയിലെ എല്‍.പി തൊട്ട് ഹയര്‍ സെക്കൻഡറി വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന 47 അധ്യാപകരാണ് കോഴ്‌സിലെ പഠിതാക്കള്‍. ആറുമാസം നീളുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഇപ്പോള്‍ എല്‍.പി, യു.പി പാഠ്യപദ്ധതി പൊതുസമീപനം, ഭാഷ, ഗണിതം, പരിസര പഠനം വിഷയ സമീപനം, വിദ്യാഭ്യാസ ചരിത്രം, കേരളത്തിലെ പൊതുപാഠ്യപദ്ധതി സമീപനം എന്നിവയാണ് പഠനവിഷയങ്ങള്‍. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ക്കായുള്ള ഓണ്‍ലൈന്‍ പരിശീലനത്തിൻെറ ഉദ്ഘാടനം ഓണ്‍ലൈനിലാണ് മന്ത്രി നിര്‍വഹിച്ചത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ, സമഗ്ര ശിക്ഷ ജില്ല പ്രോജക്ട് ഓഫിസര്‍ ഡോ. എം.വി. ഗംഗാധരന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ പി. ദിലീപ് കുമാര്‍, കൈറ്റ് ജില്ല കോഓഡിനേറ്റര്‍ എം.പി. രാജേഷ് എന്നിവര്‍ സംസാരിച്ചു. വി. മധുസൂദനന്‍ കോഴ്‌സ് വിശദീകരണം നടത്തി. ഡയറ്റ് പ്രിന്‍സിപ്പൽ ഡോ. എം. ബാലന്‍ സ്വാഗതവും സീനിയര്‍ െലക്ചറര്‍ ഡോ. രഘുറാമ ഭട്ട് നന്ദിയും പറഞ്ഞു. ഓണ്‍ലൈന്‍ പഠന സഹായവുമായി എന്‍.എസ്.എസ് കാസർകോട്: കോവിഡ് കാലത്ത് വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്ന എജു ഹെല്‍പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കൻഡറി വിഭാഗം നാഷണല്‍ സര്‍വിസ് സ്‌കീമിൻെറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ലാപ് ടോപ്പ്, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവരിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ് ബല്ല ഈസ്റ്റില്‍ ഹയര്‍സെക്കൻററി കണ്ണൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. ശിവന്‍ ടെലിവിഷന്‍ കൈമാറി നിര്‍വഹിച്ചു. സ്‌കൂളിലെ അധ്യാപകരുടെയും പി.ടി.എ യുടെയും സഹകരണത്തോടെ രണ്ടു ടെലിവിഷനുകളാണ് നല്‍കുന്നത്. പി.ടി.എ പ്രസിഡൻറ് അഡ്വ. എം. വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് ജില്ല കണ്‍വീനര്‍ വി. ഹരിദാസ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പൽ പി.എം. ബാബു, പി.എ.സി മാരായ സി. പ്രവീണ്‍കുമാര്‍, കെ.വി. രതീഷ്, പ്രോഗ്രാം ഓഫിസര്‍ സുധാകരന്‍ നടയില്‍ എന്നിവര്‍ സംസാരിച്ചു. nss പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കൻഡറി വിഭാഗം നാഷനല്‍ സര്‍വിസ് സ്‌കീമിൻെറ നേതൃത്വത്തില്‍ ആരംഭിച്ച എജു ഹെല്‍പ് പദ്ധതി ജില്ലതല ഉദ്ഘാടനം പി. എന്‍. ശിവന്‍ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.