സ്മൃതിമണ്ഡപം നാടിന്​ സമർപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറത്തെ കോൺഗ്രസ് പ്രവർത്തകരായിരുന്ന മുൻ അജാനൂർ പഞ്ചായത്തംഗം എ. ചന്ദ്രൻെറയും ജില്ല മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാവായിരുന്ന എ.ജി. ബാലകൃഷ്ണൻെറയും സ്മരണക്കായി പതിനേഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി തീരദേശ റോഡരികിൽ നിർമിച്ച സ്മൃതിമണ്ഡപം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷീബ സതീശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. സുരേഷ്, അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സതീശൻ പരകാട്ടിൽ, മുൻ മണ്ഡലം പ്രസിഡൻറ് അരവിന്ദാക്ഷൻ നായർ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡൻറ് നിധീഷ് കടയങ്ങൻ, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ. ഹമീദ് ഹാജി, കെ.എം. മുഹമ്മദ് കുഞ്ഞി, ഷാജി അമൃതാസ്, വാർഡ് ലീഗ് പ്രസിഡൻറ് പി. അബ്ദുല്ല ഹാജി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് മെംബർ കെ. രവീന്ദ്രൻ സ്വാഗതവും വാർഡ് കോൺഗ്രസ് ചെയർമാൻ എ.പി. രാജൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ തെങ്ങിന് മുകളിൽ കുടുങ്ങിയ ആദ്രി എന്ന തൊഴിലാളിയെ രക്ഷപ്പെടുത്തിയ ഷാജിയെ ആദരിച്ചു. congress അജാനൂർ കടപ്പുറത്തെ മുൻ പഞ്ചായത്തംഗം എ. ചന്ദ്രൻെറയും മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല നേതാവായിരുന്ന എ.ജി. ബാലകൃഷ്ണൻെറയും സ്മരണക്ക് നിർമിച്ച സ്മൃതിമണ്ഡപം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.