എം.എസ്.എഫ് സിവിൽ സ്​റ്റേഷൻ മാർച്ച്

കാഞ്ഞങ്ങാട്: കേരളത്തിലെ മുഴുവൻ വിദ്യാർഥികൾക്കും സൗകര്യമൊരുക്കുംവരെ ഓൺലൈൻ ക്ലാസ് നിർത്തിവെക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്‌ഘാടനം ചെയ്തു. മണ്ഡലം എം.എസ്.എഫ് പ്രസിഡൻറ് ജംഷീദ്‌ ചിത്താരി, അജാനൂർ പഞ്ചായത്ത് ജന. സെക്രട്ടറി മുർഷിദ് ചിത്താരി, ട്രഷറർ ശിബിലി അതിഞ്ഞാൽ, വൈസ് പ്രസിഡൻറ് മുഹമ്മദ് തെക്കേപ്പുറം എന്നിവർ നേതൃത്വം നൽകി. പടം - msf എം.എസ്.എഫ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ മിനി സിവിൽ സ്റ്റേഷൻ മാർച്ച് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.