'ഇലയുണ്ട്​ സദ്യയില്ല' പ്രതിഷേധവുമായി പ്രവാസി ലീഗ്​

കാഞ്ഞങ്ങാട്: കേന്ദ്ര-കേരള സർക്കാറുകളുടെ പ്രവാസി സമൂഹത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് 'ഇലയുണ്ട്, സദ്യയില്ല' എന്ന മുദ്രാവാക്യമുയർത്തി പ്രവാസി ലീഗ് സംഗമങ്ങൾ സംഘടിപ്പിച്ചു. അതിഞ്ഞാലിൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലിഗ് വൈ. പ്രസിഡൻറ് തെരുവത്ത് മുസഹാജി ഉദ്ഘാടനം ചെയ്തു. സി.എച്ച്. സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.എം. ഫറൂഖ് മുഖ്യപ്രഭഷണം നടത്തി. കെ.കെ. അബ്ദുല്ല ഹാജി, കെ.കെ. മൊയ്തിൻ കുഞ്ഞി, ഗ്രിൻ സ്റ്റാർ പ്രസിഡൻറ് ഖാലിദ് അറബിക്കടത്ത്, മണ്യൻ കുഞ്ഞബ്ദുല്ല ഹാജി, മട്ടൻ മൊയ്തീൻ കുഞ്ഞി, മൗവ്വൽ ഹനീഫ, എ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. പി.എം. ഫൈസൽ സ്വാഗതവും ഹംസ അത്തിക്കാടത്ത് നന്ദിയും പറഞ്ഞു. പടന്നക്കാട് പ്രവാസി ലീഗ് ജില്ല സെക്രട്ടറി അബ്ദുൽ റസാക് തയിലക്കണ്ടി ഉദ്ഘാടനം ചെയ്തു. എം.സി. അന്തുമായി അധ്യക്ഷത വഹിച്ചു. സി.എച്ച്. അബ്ദുല്ല, എം.എസ്. സാജിദ്, സി.എച്ച്. അബൂബക്കർ, ഇസ്ഹാക്ക്, അബ്ദുൽ റഹ്മാൻ, എൻ.പി. സൈനുദീൻ, കെ.പി. സലാം, സി.എച്ച്. റഷീദ്, ഇർഷാദ്, എൽ.കെ. ഫരീദ് എന്നിവർ സംബന്ധിച്ചു. ബി. ഹസിനാർ ഹാജി സ്വാഗതം പറഞ്ഞു. അജാനൂരിൽ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. വാർഡ് ലീഗ് പ്രസിഡൻറ് പി. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് ലീഗ് സെക്രട്ടറി കെ.എം. മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രവാസി ലീഗ് ട്രഷറർ എ. അബ്ദുല്ല, അബൂദബി-കാസർകോട് ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് എം.എം. നാസർ, കൊത്തിക്കാൽ ഹസ്സൻ ഹാജി, പി.പി. കുഞ്ഞബ്ദുല്ല, കുടക് ഖാദർ, ഹമീദ് ചെരുമ്പ, എ. മുഹമ്മദ് കുഞ്ഞി, എൽ. ഷെഫീഖ്, എ. കുഞ്ഞബ്ദുല്ല, കെ.സി. ഹംസ, ബിന്ദു രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. pravasi 'ഇലയുണ്ട്, സദ്യയില്ല' മുദ്രാവാക്യമുയർത്തി നടന്ന പ്രതിഷേധ സംഗമം അജാനൂരിൽ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ. ഹമീദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.