വ്യാപാരി വ്യവസായി കോൺഗ്രസ്​ ധർണ

കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷനുമുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ക്രസൻറ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഡി.വി. ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡൻറ് എം. കുഞ്ഞികൃഷ്ണൻ, ജില്ല സെക്രട്ടറിമാരായ കെ.പി. മോഹൻ, ഇസ്മായിൽ ചിത്താരി, ഇംതിയാസ് പള്ളിപ്പുഴ, ഷിഹാബ് കാർഗിൽ, സി. വിജയൻ, അഷ്കർ കാർഗിൽ, റാഷിദ് പള്ളിമാൻ, പി. അശ്റഫ് എന്നിവർ നേതൃത്വം നൽകി. നിയോജക മണ്ഡലം സെക്രട്ടറി നിധീഷ് കടയങ്ങൻ സ്വാഗതവും ട്രഷറർ കെ. മുഹാജിർ നന്ദിയും പറഞ്ഞു. Vyapari വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷനുമുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.