ജനശ്രീ പ്രതിഷേധ ധർണ

കാസർകോട്: കോവിഡ് -19ൻെറ മറവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സരിച്ച് ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്ന് ജനശ്രീ മിഷൻ ജില്ല ചെയർമാൻ കെ. നീലകണ്ഠൻ ആരോപിച്ചു. ഇന്ധനവില വർധന പിൻവലിക്കുക, വർധിപ്പിച്ച വൈദ്യുതി ചാർജ് ഒഴിവാക്കുക, പ്രവാസികളോടും മറുനാടൻ മലയാളികളോടും അന്തർസംസ്ഥാന തൊഴിലാളികളോടും കാട്ടുന്ന ക്രൂരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കലക്ടറേറ്റിന് മുന്നിൽ ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനശ്രീ ഉദുമ ബ്ലോക്ക് ചെയർമാൻ രവീന്ദ്രൻ കരിച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എം. രാജീവൻ നമ്പ്യാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. ഖാലിദ്, ജില്ല നിർവാഹക സമിതി അംഗങ്ങളായ അഡ്വ. പി.കെ. ജിതേഷ് ബാബു, സി. അശോക് കുമാർ, പവിത്രൻ സി. നായർ, ഖാദർ മാന്യ, മനാഫ് നുള്ളിപ്പാടി, ജി. നാരായണൻ, കെ.വി. മുകുന്ദൻ, ലത പനയാൽ, രഞ്ജിത് കാറഡുക്ക, ഉസ്മാൻ കടവത്ത്, ഉദ്ധേശ്കുമാർ, പി.വി. രാകേഷ് എന്നിവർ സംസാരിച്ചു. പടം ksd janasree: വിവിധ ആവശ്യങ്ങളുന്നയിച്ച് ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ല കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.