​െഗസ്​റ്റ്​ അസി. പ്രഫസർമാരുടെ ഇൻറർവ്യൂ

ചെറുവത്തൂർ: ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് ചീമേനിയിൽ താഴെ പറയുന്ന വിഷയങ്ങളിൽ 2020-21 അധ്യയന വർഷത്തേക്കുള്ള ഗെസ്റ്റ് അസി. പ്രഫസർമാരുടെ ഇൻറർവ്യൂ ജൂൺ ഒമ്പത്, 10, 11 തീയതികളിൽ ചീമേനി പള്ളിപ്പാറയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ രാവിലെ 10.30ന് നടത്തും. ഒമ്പതിന് കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ വിഷയങ്ങളിലും 10ന് ഇലക്ട്രോണിക്സ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിലും 11ന് കോമേഴ്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലുമാണ് ഇൻറർവ്യൂ നടത്തുക. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങൾക്ക് എം.എസ്സി, എം.ടെക്, എം.സി.എ, നെറ്റ് യോഗ്യതയുള്ളവരെയും മറ്റ് വിഷയങ്ങൾക്ക് യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ളവരെയുമാണ് പരിഗണിക്കുക. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, പി.ജി.ഡി.സി.എ എന്നീ കോഴ്സുകൾ പാസായവരെയും ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് ഇലക്ട്രോണിക്സിൽ ഡിപ്ലോമ, ബി.എസ്സി ഇലക്ട്രോണിക്സ് കഴിഞ്ഞവരെയും പരിഗണിക്കുന്നതാണ്. താൽപര്യമുള്ളവർ യോഗ്യതകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പള്ളിപ്പാറയിലുള്ള കോളജ് ഓഫിസിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് 04672257541, 8547005052 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.