ഇന്നോവയിൽ കടത്തിയ ആറു കിലോ കഞ്ചാവ് പിടികൂടി

കുമ്പള: ഇന്നോവ കാറിൽ കടത്തിയ ആറു കിലോ കഞ്ചാവ് പിടികൂടി മൂന്നു പേരെ അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധനക്കിടെ നിർത്താതെപോയ ഇന്നോവ പിന്തുടർന്നാണ് കുമ്പള പൊലീസ് കഞ്ചാവ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി കുമ്പളയിലാണ് സംഭവം. സംശയകരമായ സാഹചര്യത്തിലെത്തിയ ഇന്നോവ കുമ്പള ടൗണിൽ പരിശോധനക്കായി കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. കാർ പിന്തുടർന്ന കുമ്പള എസ്.ഐ വിനോദ്കുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസ് രക്ഷപ്പെടാൻ പഴുതുനൽകാതെ പ്രതികളെ കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കാർ പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ 6.1 കിലോ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് കാറിലുണ്ടായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാടി സ്വദേശി അർഷാദ് (23), ധർമടം സ്വദേശി സൽമാൻ മിൻഹാജ് (20), പുത്തിഗെ മുഗു റോഡ് സ്വദേശി മുഹമ്മദ് ശരീഫ് (20) എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പടങ്ങൾ കസ്റ്റഡിയിലെടുത്ത കാറും പ്രതികളും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.