മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമ​ത്തിയവർ​ 3750 കടന്നു

കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ വെള്ളിയാഴ്ച 197 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 3748 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2538 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 3200 പേർ അറസ്റ്റിലായി. 1086 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച മാത്രം 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം 1, കാസര്‍കോട് 3, ആദൂര്‍ 1, ബേഡകം 1, മേല്‍പറമ്പ് 1, ബേക്കല്‍ 3, നീലേശ്വരം 1, ചന്തേര 2, ചീമേനി 2, വെള്ളരിക്കുണ്ട് 1, ചിറ്റാരിക്കാല്‍ 1, രാജപുരം 1 സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 24 പേർ അറസ്റ്റിലായി. 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.