കളനാട് പ്രാഥമികാരോഗ്യ കേന്ദ്രം വികസനത്തിന്​ ജനകീയ കൂട്ടായ്​മ

മേൽപറമ്പ്: കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ ജനപ്രതിനിധികൾ അവഗണിക്കുന്നതായി പരാതി. കളനാട് -ചെമ്മനാട് വില്ലേജിൽപെട്ട ഗ്രാമങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിച്ച ജനകീയ കൂട്ടായ്മ പ്രാഥമികാരോഗ്യ കേന്ദ്രം വികസനത്തിനായി പ്രക്ഷോഭത്തിലേക്ക്. രണ്ടുവർഷമായി തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷക്കായി പുതുതായി നിർമിച്ച ആശുപത്രി കെട്ടിടംപോലും ഉദ്ഘാടനം ചെയ്യാതെ അടച്ചിട്ടിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഉടൻ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്നും ജനറൽ മെഡിസിൻ, ശിശുരോഗം, ഗൈനക്കോളജി, മെഡിക്കൽ ലാബ്, ആവശ്യമായ ജീവനക്കാർ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കണമെന്നും ജനകീയ വികസന സമിതി ആവശ്യപ്പെട്ടു. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കളനാട്, ചെമ്മനാട് വില്ലേജ് പരിധിയിൽ വരുന്ന മുഴുവൻ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളും കളനാട് പി.എച്ച്.സി പരിധിയിൽ കൊണ്ടുവരണമെന്നും ഉദ്യോഗസ്ഥരെ പുനർവിന്യസിക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ കളനാട് പി.എച്ച്.സി ഉൾപ്പെടുന്ന മേൽപറമ്പ് സബ് സൻെറർ പോലും ചട്ടഞ്ചാൽ പി.എച്ച്.സി പരിധിയിലാണ്. വിവിധ വിഷയങ്ങളുന്നയിച്ച് ഹൈകോടതിയെ സമീപിക്കാനും പി.എച്ച്.സി കളനാട് ജനകീയ വികസന സമിതി യോഗം തീരുമാനിച്ചു. കുന്നരിയത്ത് റെയിൽവേ തുരങ്കത്തിന് സമീപമുള്ള ഒന്നര ഏക്കറോളം സർക്കാർ ഭൂമി ആശുപത്രിയുടെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടു. സൈഫുദ്ദീൻ കെ. മാക്കോട്, അനൂപ് കളനാട്, ഹമീദ് ചാത്തങ്കൈ, ബഷീർ കുന്നരിയത്ത്, ഗണേശൻ അരമങ്ങാനം, ഫസൽ റഹ്മാൻ എഫ്.ആർ, ഉബൈദുല്ലാഹ് കടവത്ത്, അബ്ബാസ് കൈനോത്ത്, അഷറഫ് ഇംഗ്ലീഷ്, ജലീൽ മേൽപറമ്പ, നിയാസ് കുന്നരിയത്ത്, താജുദ്ദീൻ പടിഞ്ഞാർ, ഹനീഫ് കെ.ഡി.എൽ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. kalanadu phc
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.