പ്രതിരോധ സന്ദേശവുമായി ഇന്ന്​ കാര്‍ട്ടൂണ്‍ മതില്‍

കാസർകോട്: കേരള സര്‍ക്കാറിൻെറ ബ്രേക്ക് ദ ചെയിന്‍ കാമ്പയിൻെറ ഭാഗമായി സാമൂഹിക സുരക്ഷ മിഷൻെറയും കാര്‍ട്ടൂണ്‍ അക്കാദമിയുടെയും നേതൃത്വത്തില്‍ ജില്ല ഭരണകൂടത്തിൻെറ സഹകരണത്തോടെ കാസര്‍കോട് നഗരത്തില്‍ വെള്ളിയാഴ്ച രാവിലെ 10ന് കാര്‍ട്ടൂണ്‍ മതില്‍ തീര്‍ക്കും. സംസ്‌കാരിക പൈതൃകവുമായി ചേര്‍ന്നു നില്‍ക്കുന്നതും കോവിഡ് മഹാമാരിക്കെതിരെയുള്ള ബോധവത്കരണ സന്ദേശം ഉള്‍ക്കൊള്ളുന്നതുമായ കാര്‍ട്ടൂണുകളാണ് കാര്‍ട്ടൂണ്‍ അക്കാദമിയിലെ പത്തിലധികം കലാകരാന്മാര്‍ ചേര്‍ന്ന് വരക്കുക. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കുന്ന കാര്‍ട്ടൂണ്‍ മതില്‍ വെള്ളിയാഴ്ച ഉച്ച 1.30ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു നാടിന് സമര്‍പ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.