കണ്ടെയ്​ൻമെൻറ്​ സോണ്‍: കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രം

കണ്ടെയ്ൻമൻെറ് സോണ്‍: കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രം കണ്ടെയ്ൻമൻെറ് സോണ്‍: കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രം പുതിയ തടവുകാർക്ക് കോവിഡ് പരിശോധന കാസർകോട്: കണ്ടെയ്ന്‍മൻെറ് സോണ്‍ ഉള്‍പ്പെടുന്ന സ്ഥലത്തെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാവൂവെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കോവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇവിടങ്ങളിലെ ആളുകള്‍ ആവശ്യമില്ലാതെ റോഡില്‍ ഇറങ്ങുന്നത് അനുവദിക്കില്ല. ഈ മേഖലയിലെ വീടുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും യോഗം തീരുമാനിച്ചു. കണ്ടെയ്ന്‍മൻെറ് സോണിലെ എല്ലാ വാര്‍ഡുകളിലും വാര്‍ഡ്തല ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ശക്തമായ നിരീക്ഷണം നടത്തുന്നതിന് പൊലീസ് വളൻറിയര്‍ സംവിധാനം സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലേക്ക് 1276 പേര്‍ അടങ്ങുന്ന ലിസ്റ്റ് യുവജന ക്ഷേമ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍നിന്ന് പൊലീസ് വളൻറിയര്‍ നിയമനം നടത്തി അവര്‍ക്കു ബാഡ്ജ് നൽകുന്നതിന് ജില്ല പൊലീസ് മേധാവിയെ കലക്ടര്‍ ചുമതലപ്പെടുത്തി. ജില്ലയിലെ ജയിലുകളില്‍ പുതുതായി പ്രവേശിപ്പിക്കുന്ന തടവുകാര്‍ക്ക് രോഗബാധയില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി കോവിഡ് പരിശോധന നടത്തും. റിപ്പോര്‍ട്ട് വരുന്നതു വരെയുള്ള മൂന്ന് ദിവസങ്ങളില്‍ സമ്പർക്കവിലക്കിൽ പാര്‍പ്പിക്കുന്നതിനായി തൊട്ടടുത്തുള്ള എല്‍.പി സ്‌കൂളുകളില്‍ സൗകര്യമൊരുക്കാനും തീരുമാനിച്ചു. ഇതിനുള്ള നടപടികള്‍ക്കായി ഹോസ്ദുര്‍ഗ് തഹസില്‍ദാറെ ചുമതലപ്പെടുത്തി. കോവിഡ് പ്രതിരോധ-ബോധവത്കരണ പരിപാടികളുടെ ഭാഗമായി കേരള സാമൂഹിക സുരക്ഷ മിഷൻെറ നേതൃത്വത്തില്‍ കാര്‍ട്ടൂണ്‍ മതില്‍ തയാറാക്കും. ഇതിനായി കാസര്‍കോട് നഗരസഭ പരിധിയിലെ ജി.യു.പി സ്‌കൂള്‍ മതില്‍ ലഭ്യമാക്കുന്നതിനും തീരുമാനമായി. ചെക്പോസ്റ്റില്‍ ജോലിചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും മാസ്‌ക്, ഗ്ലൗസ് എന്നിവ നൽകുന്നതിന് ഡി.എം.ഒക്ക് നിർദേശം നൽകി. ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിന് പിന്‍ഭാഗം സ്‌ക്രീന്‍ ഷീല്‍ഡ് ഘടിപ്പിക്കുന്നതിന് യോഗം അനുമതി നല്‍കി. ഈ പ്രവൃത്തി അതിര്‍ത്തി പ്രദേശത്ത് ഓടുന്ന ഓട്ടോകളില്‍ ഉടൻ സ്ഥാപിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. തലപ്പാടിയിലും കാലിക്കടവിലും ഓട്ടോറിക്ഷ സേവനം ലഭ്യമാക്കുന്നതിന് യോഗം നിര്‍ദേശം നല്‍കി. എ.ഡി.എം എന്‍. ദേവിദാസ്, സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡി.എം.ഒ ഡോ. എം.വി. രാംദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.ടി. മനോജ്, ദേശീയ ആരോഗ്യ ദൗത്യം മാനേജര്‍ ഡോ. രാമന്‍ സ്വാതിവാമന്‍, ഡി.എം.ഒ (ഹോമിയോ) ഡോ. കെ. രാമസുബ്രഹ്മണ്യം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.