മുഖാവരണം ധരിക്കാത്തതിന് ജില്ലയില്‍ 240 പേര്‍ക്കെതിരെ കേസ്​

കാസർകോട്: മുഖാവരണം ധരിക്കാത്തതിന് ജില്ലയില്‍ ചൊവ്വാഴ്ച 240 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ആകെ കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 3083 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2412 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3086 പേരെ അറസ്റ്റ് ചെയ്തു. 993 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മേയ് 26ന് വിവിധ സ്റ്റേഷനുകളിലായി 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം- 1, കുമ്പള- 5, കാസര്‍കോട്- 7, വിദ്യാനഗര്‍ -1, ബദിയടുക്ക -3, ആദൂര്‍ -2, ബേഡകം- 1, മലാപ്പറമ്പ- 9, ബേക്കല്‍ -1, അമ്പലത്തറ- 3, ഹോസ്ദുര്‍ഗ്- 1, നീലേശ്വരം- 3, വെള്ളരിക്കുണ്ട്- 2, ചിറ്റാരിക്കാൽ ‍-2 എന്നീ സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 59 പേരെ അറസ്റ്റ് ചെയ്തു. 36 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.