കാഞ്ഞങ്ങാട്ട്​​ രണ്ടിടങ്ങളിൽ തീപിടിത്തം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി പാറപ്പുല്ലിന് തീപിടിച്ചു. ചേറ്റുകുണ്ട്, വെള്ളൂട എന്നിവിടങ്ങളിലാണ് ബുധനാഴ്ച തീപിടിച്ചത്. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫിസർ കെ. വി. പ്രഭാകരൻ, ലീഡിങ് ഫയർമാൻ അനിൽകുമാർ, ഫയർമാൻ ഡ്രൈവർമാരായ ജയരാജ്, പ്രിയേഷ്, സണ്ണി ഇമ്മാനുവൽ, ദിലീപ്, കൃഷ്ണരാജ് എന്നിവർ ചേർന്നാണ് തീയണച്ചത്. ഉച്ച ഒരു മണിയോടെയാണ് വെള്ളൂടയിൽ സോളാർ പാർക്കിന് സമീപം പുല്ലിന് തീപടർന്നത്. നാട്ടുകാരാണ് ഫയർസ്റ്റേഷനിൽ വിവരമറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.