ഉറുമ്പുകൾ കഥാപാത്രമാവുന്ന സിനിമ ഇന്ന് പുറത്തിറങ്ങും

ചെറുവത്തൂർ: ജീവനുള്ള ചോണനുറുമ്പുകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അവക്ക് ശബ്ദം നൽകിക്കൊണ്ടുള്ള സിനിമ ഇന്ന് പുറത്തിറങ്ങും. 'ലൈഫ് ഓഫ് ആൻറ്സ്' എന്ന പേരിൽ ഒരുക്കിയ സിനിമ ചീമേനി പൊതാവൂരിലെ ആർ. രജീഷാണ് ഒരുക്കിയത്. സിനിമയിൽ 10 വർഷമായി മേക്കപ് മേഖലയിൽ പ്രവർത്തിക്കുന്ന രജീഷ് തൻെറ മൊബൈൽ ഫോണിലാണ് ചിത്രം ഒരുക്കിയത്. ഉറുമ്പുകൾക്ക് ശബ്ദം നൽകിയത് സിനിമാഗ്രാമം കലാ കൂട്ടായ്മയിലെ കലാകാരന്മാരാണ്. 12 ഓളം ഷോർട്ട് ഫിലിമുകളും എട്ടോളം ആൽബങ്ങളും രജീഷ് ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോണിൽ ഒരുക്കിയ പല സൃഷ്ടികൾക്കും സോഷ്യൽ മീഡിയയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. സിനിമ ബുധനാഴ്ച രാവിലെ 10ന് ടിനി ടോം, പ്രിയങ്ക, അനശ്വര രാജൻ തുടങ്ങി പ്രമുഖ സിനിമ താരങ്ങളുടെ പേജിൽ റിലീസ് ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.