ലോക്ഡൗൺ വിരസതയകറ്റാൻ യുവാക്കൾ പാടത്തിറങ്ങി

ഉദുമ: കരിപ്പോടി പാടത്ത് നെൽകൃഷിക്ക്‌ തുടക്കമിട്ട് പാലക്കുന്ന് റിയൽ ഫ്രണ്ട്സ്‌ കൂട്ടായ്മ. ലോക്ഡൗൺ വിരസത മറികടക്കാനാണ് കരിപ്പോടിയിലെ സ്വകാര്യ വ്യക്തികളുടെ ഒരേക്കർ പാടത്ത് യുവാക്കളുടെ കൂട്ടായ്മ പാടശേഖര സമിതി വഴി കൃഷിഭവൻെറ സഹകരണത്തോടെ വിത്തിറക്കിയത്. സെക്രട്ടറി മനോജ് ഉദ്‌ഘാടനം ചെയ്തു. സതീശൻ, സുരേഷ്, വിജേഷ്, നിതിൻ, യതീന്ദ്രൻ, രതീഷ്, അരുൺ, രാഹുൽ, രാകേഷ്, വിശ്വജിത്ത്, വിജിത്, വിവേക്, സോണു, ശരത് എന്നിവർ നേതൃത്വം നൽകി. പടം...uduma real friendsപാലക്കുന്ന് റിയൽ ഫ്രണ്ട്‌സ് യുവാക്കൾ പാടത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.